Latest News

പെരുങ്കളിയാട്ടം: താൽക്കാലിക ക്ഷേത്രങ്ങൾ അഗ്നി വിഴുങ്ങി

പെരിയ: 717 വർഷങ്ങൾക്കു ശേഷം പെരുങ്കളിയാട്ടം നടന്ന കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രധാനക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയ താൽക്കാലിക ക്ഷേത്രങ്ങൾ അഗ്നി വിഴുങ്ങി.[www.malabarflash.com]

പാടത്തു മുളകൾ കൊണ്ടും പാലമരങ്ങൾ കൊണ്ടും പണിത മനോഹരമായ നാലോളം താൽക്കാലിക ക്ഷേത്രങ്ങളിൽ കല്യോട്ട് ഭഗവതി , വൈരജാതനീശ്വരൻ, തമ്പുരാൻ തെയ്യം, വിഷ്ണു മൂർത്തി തടങ്ങിയ ക്ഷേത്രങ്ങളാണ് നെയ്യ് പകർന്ന് അഗ്നിക്ക് ഇരയാക്കിയത്. 

അമ്പത്തിരണ്ടോളം തെയ്യങ്ങളെയാണ് ഇവിടം താൽക്കാലികമായി താന്ത്രിക വിധി പ്രകാരം കുടിയിരുത്തിയിരുന്നത്. ലക്ഷക്കണക്കിനു ഭക്തജനങ്ങളാണ് പെരുങ്കളിയാട്ട സമയത്ത് തൊഴുതു വണങ്ങിയത്. ഈ ക്ഷേത്രങ്ങളാണ് നൂറ്ക്കണക്കിനു ഭക്തജനങ്ങളെ സാക്ഷിയാക്കി ബുധനാഴ്ച സന്ധ്യയോടെ അഗ്നിക്കിരയാക്കിയത്.സന്ധ്യ സമയത്ത് ബലിയർപ്പണവും നടന്നു .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.