Latest News

ബിഐഎസ് ഹാള്‍ മാര്‍ക്കിംഗ്; പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ തടസ്സമില്ല

കോട്ടയം: ഹാള്‍മാര്‍ക്കിംഗ് ചെയ്യാത്ത കൈയ്യിലിരിക്കുന്ന പഴയ സ്വര്‍ണ്ണാ ഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ മൂല്യം ലഭിക്കില്ലെന്ന് തെറ്റധരിപ്പിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.[www.malabarflash.com] 

സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബി.ഐ.എസ്. ഹാള്‍മാര്‍ക്കിംഗ് 2021 ജനുവരി 15 മുതല്‍ നിര്‍ബന്ധമാക്കുന്നു എന്ന വിവരം കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ മുഖാന്തിരം അറിയിച്ചതിനെ തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നതോടുകൂടി വര്‍ഷങ്ങളായി  കൈയ്യിലിരിക്കുന്ന പഴയ സ്വര്‍ണ്ണാ ഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ മൂല്യം ലഭിക്കില്ലെന്ന് പ്രചരണം നടക്കുന്നത്.  

സ്വര്‍ണ്ണത്തിന് ഒരിക്കലും മൂല്യം കുറയുകയില്ല അതായത് സ്വര്‍ണ്ണാഭരണങ്ങളുടെ ഗുണമേന്മ അനുസരിച്ച് 14/18/21/22 എന്നീ വിവിധ കാരറ്റിലുള്ളസ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പ്യൂരിറ്റി അനുസരിച്ച് വില്‍ക്കുമ്പോള്‍ വില ലഭിക്കും. 

കൈവശമിരിക്കുന്ന പഴയ സ്വര്‍ണ്ണത്തെപ്പറ്റി ആവലാതിയും ആശങ്കയും വേണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതിന് ശേഷം എത്രനാള്‍ കഴിഞ്ഞാലും സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് അതാത് കാലത്തെ വില്‍പ്പനവില ലഭിക്കും.
ഈ അവസരം മുതലെടുത്തുകൊ്ണ്ട് വന്‍കിടക്കാര്‍ മൊബൈല്‍ ഫോണിലൂടെയും മറ്റ് രീതികളിലൂടെയും പഴയസ്വര്‍ണ്ണാ ഭരണങ്ങള്‍ കൈവശമിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് വിറ്റു മാറണ മെന്നും അല്ലെങ്കില്‍ വില ലഭിക്കില്ലഎന്നും തെറ്റായ പ്രചരണം നടത്തുകയാണ്.  ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന്‍ പാലത്ര, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി രാജന്‍ ജെ. തോപ്പില്‍, ട്രഷറര്‍ പി.വി. തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.