കാസർകോട്: മിയാപദവ് സ്കൂളിലെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലിൽ ഉപേക്ഷിക്കുകയായിരുന്നു.[www.malabarflash.com]
പ്രതികളായ സഹപ്രവര്‍ത്തകനായ മഞ്ചേശ്വരം മിയാപ്പദവ് വാണിവിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തു. ഇതേ സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ വെങ്കിട്ട രമണ കാരന്തര(50), കാര്‍ ഡ്രൈവര്‍ നിരഞ്ജന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
ജനുവരി 14നാണ് രൂപശ്രീയെ കാണാതായത്. അന്നേ ദിവസം രാവിലെ സ്കൂളിലെത്തിയ രൂപശ്രീ ഉച്ചയോടെ വെങ്കിട്ടരമണക്കൊപ്പം പ്രതിയുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഡ്രൈവർ നിരഞ്ജനെ വിളിച്ചു വരുത്തി.
നിരഞ്ജന്‍റെ സഹായത്തോടെ വാഹനത്തിൽ കയറ്റിയ മൃതദേഹം, മഞ്ചേശ്വരം നഗരത്തിലൂടെ കൊണ്ടു പോയി കോയിപ്പാടി കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. രൂപശ്രീയെ കാണാതായതോടെ ഭർത്താവ് 16ന് മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ 18ന് രാവിലെ കോയിപ്പാടി കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെടുത്തു.
കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ രൂപശ്രീ മുങ്ങി മരിച്ചതാണെന്ന് സ്ഥിരീകരിച്ചു. അധ്യാപികയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെങ്കിട്ടരമണയിലേക്ക് കേസ് തിരിയാൻ കാരണമായത്.
രൂപശ്രീയുടെ മുടി അടക്കം കാറിൽ നിന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിരുന്നു. പ്രതിയെ നേരത്തെ കസ്റ്റഡിയിൽ എടുത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ പിന്നീട് പോലീസ് വിട്ടയച്ചിരുന്നു

No comments:
Post a Comment