തൃശൂർ: പൗരത്വ നിയമത്തിന്റെ പേരിൽ ലോകമാകെ ഇന്ത്യക്കെതിരെ പ്രതികരിച്ചപ്പോൾ പ്രധാനമന്ത്രി മോദി പരുങ്ങലിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.[www.malabarflash.com]
മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്ന രാജ്യമല്ല ഇന്ത്യ. കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുന്നതിനെയാണ് എതിർക്കുന്നത്. ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പതിനൊന്ന് വർഷം രാജ്യത്തു താമസിച്ചവർക്കു പൗരത്വം നൽകുന്നത് അഞ്ചുവർഷമാക്കി കുറച്ചു. ഇതു മുസ്ലീമിനു മാത്രം ബാധകമല്ല. പൗരത്വഭേദഗതി നിയമം മുസ്ലിങ്ങളെ മാത്രമല്ല ബാധിക്കുക. മതനിരപേക്ഷതയെയും പ്രതികൂലമായി ബാധിക്കും. മുസ്ലീങ്ങൾ കുടിയേറ്റക്കാരായി തുടരണമെന്നത് ശരിയല്ല. അതാണ് കേരളത്തിൽ നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്.

ആർ.എസ്.എസിനും ബി.ജെ.പിക്കും വർഗീയലക്ഷ്യമുണ്ട്. അതിന്റെ ഭാഗമാണ് പൗരത്വ രജിസ്റ്റർ. സാധാരണ പ്രക്ഷോഭങ്ങൾ സംഘടിതമായാണ് നടത്താറുള്ളത്. ഇതിൽ വിദ്യാർത്ഥികളുൾപ്പെടെ ജനം പെട്ടെന്നു പ്രതികരിച്ചു. മുമ്പു സ്വാതന്ത്ര്യ സമരത്തിലാണ് ഇതുപോലെ ജനം തെരുവിലിറങ്ങിയത്.
എല്ലാവരും ഒത്തൊരുമിച്ചു നിൽക്കേണ്ടപ്പോൾ ചെറിയ മനസുള്ളവർ അത് പാടില്ലെന്നു പ്രതികരിച്ചതായി കെ.പി.സി.സി പ്രസിഡന്റിനെ പരോക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പറഞ്ഞു. നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ഇത് രാജ്യമാകെ സ്വീകരിച്ചിട്ടും ചിലർക്കു എതിർപ്പാണ്.
യോജിച്ച സമരത്തെ കുറിച്ചു ചോദിച്ചപ്പോൾ പിന്നെയാകട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് നിലപാടെടുത്തത്. ജനങ്ങളെ ചേരികളാക്കാനുള്ള ശ്രമം കണ്ടില്ലെന്നു നടിക്കരുത്. കേരളത്തിന്റേതു മതനിരപേക്ഷതയുടെ ചരിത്രമാണ്. അതിഥി ദേവോ ഭവ. ഒരുമിച്ചു നിൽക്കാൻ ഇനിയും അവസരമുണ്ട്. ഏതു നിയമവും ഭരണഘടനാ മൂല്യങ്ങൾക്കനുസരിച്ചാകണം. അത് മറികടക്കാൻ കേന്ദ്ര സർക്കാരിനും കഴിയില്ല.
ഭരണഘടനാവിധേയമല്ലാത്ത പൗരത്വ നിയമം സംസ്ഥാനത്തു നടപ്പാക്കില്ലെന്നു പറയാൻ ആലോചിക്കേണ്ട. വിവിധ സംസ്ഥാനങ്ങൾ കേരളത്തിന്റെ വഴി സ്വീകരിച്ചു. നിയമഭേദഗതിയിൽ കേരളത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.ടി. ജലീൽ, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, കടന്നപ്പളളി രാമചന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, മാർ അപ്രേം, പന്ന്യൻ രവീന്ദ്രൻ, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, ബേബി ജോൺ, കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

No comments:
Post a Comment