കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സി.എം. ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന സത്യാഗ്രഹസമരം 451ാം ദിവസമായ വെളളിയാഴ്ച നഗരത്തില്‍ ബഹുജന പ്രതിഷേധ റാലി നടത്തും.[www.malabarflash.com]
വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് കാസര്‍കോട് പുലിക്കുന്നില്‍ നിന്നും ആരംഭിച്ച് കാസര്‍കോട് ടൗണ്‍ ചുറ്റി ഒപ്പു മരച്ചുവട്ടില്‍ സമാപിക്കുന്ന പ്രതിഷേധ റാലി സംഘടിപ്പിക്കുകയാണ്.
റാലിയില്‍ മുഴുവന്‍ മഹല്ല് നിവാസികളും അണിചേര്‍ണമെന്ന് സംയുക്ത ഖാസിമരായ പ്രൊഫസര്‍ ആലികുട്ടി മുസ്ലിയാര്‍, ത്വാഖ അഹമ്മദ് മൗലവി, മഹമ്മൂദ് മുസ്ലിയാര്‍ നീലേശ്വരം എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

No comments:
Post a Comment