Latest News

ഇറാഖിലെ വ്യോമതാവളത്തിന്​ നേരെ റോക്കറ്റ്​ ആക്രമണം

ബാഗ്ദാദ്​: ഇറാഖിൽ യു.എസ്​ സൈനികർ​ ക്യാമ്പ്​ ചെയ്​തിരുന്ന വ്യോമതാവളത്തെ ലക്ഷ്യമിട്ട്​ റോക്കറ്റ്​ ആക്രമണം. ബാഗ്​ദാദിന്​ വടക്ക്​ താജി വ്യോമത്താവളത്തെ ലക്ഷ്യമിട്ട്​  ചൊവ്വാഴ്ചയാണ്​ കത്യുഷ റോക്കറ്റുകൾ പതിച്ചത്​.[www.malabarflash.com]

ആക്രമണത്തിൽ അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇറാഖ് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തിൽ സൈനികർക്ക്​ പരിക്കേറ്റിട്ടില്ലെന്ന്​ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യവും വ്യക്തമാക്കിയിട്ടുണ്ട്​. താജി ബേസിൽ നടന്ന ആക്രമണം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ മൈൽസ് കാഗിൻസ് മൂന്നാമൻ ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞ ഞായറാഴ്ച ബാഗ്ദാദിൽ നിന്ന് 80 കിലോമീറ്റർ (50 മൈൽ) വടക്ക്​ യു.എസ് ഉദ്യോഗസ്ഥർ താമസിക്കുന്ന ബാലാദ് എയർബേസിൽ എട്ട് കത്യുഷ റോക്കറ്റുകൾ പതിച്ചതിനെ തുടർന്ന് നാല് ഇറാഖ് സൈനികർക്ക്​ പരിക്കേറ്റിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.