കോഴിക്കോട്: നഗരത്തിൽ നടന്ന ഭരണഘടന സംരക്ഷണ മഹാറാലിക്കിടെ അനൗൺസ്മെന്റ് വാഹനത്തിലെ പ്രവർത്തകരോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ പോലീസുകാരന് സസ്പെൻഷൻ.[www.malabarflash.com]
എലത്തൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ശ്രീജിത്ത് കുമാറിനെയാണ് സിറ്റി പോലീസ് മേധാവി എ.വി. ജോർജ് ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം.
ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട്ട് നടത്തിയ മഹാറാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇതിന്റെ പ്രചാരണാർഥം എലത്തൂർ പോലീസ് സ്റ്റേഷനുമുന്നിൽ അനൗൺസ്മെന്റ് വാഹനം എത്തിയപ്പോൾ എസ്.ഐയുടെ നിർദേശപ്രകാരം വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ, അനൗൺസ്മെന്റ് നടത്താൻ മൈക്ക് സെറ്റിന് അനുമതിയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ വാഹനം വിട്ടയച്ചു. ഇതിനിടെയാണ് ശ്രീജിത്ത് കുമാർ വാഹനത്തിലുള്ളവരോട് അപമര്യാദയായി പെരുമാറുകയും അസഭ്യംപറയുകയും ചെയ്തത് എന്നാണ് പരാതി.
സംഭവം വിവാദമായതോടെ സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ കെ. സുദർശൻ സംഭവത്തിൽ അന്വേഷണം നടത്തി സിറ്റി പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ പോലീസിനെതിരെ നടപടിവേണമെന്ന് സി.പി.എം ജില്ല കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.

No comments:
Post a Comment