ദുബൈ: ദുബൈയിലെ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ കാസര്‍കോട് ചെങ്കള നാലാംമൈല്‍ റഹ്മത്ത് നഗര്‍ പാണൂസ് വില്ലയിലെ അബ്ദുല്‍ഹാരിസ് പാണൂസ് (43) ഹൃദഘാതം മൂലം മരിച്ചു.[www.malabarflash.com]
സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ കായിക രംഗത്ത് നിറസാന്നിധ്യമായിരുന്നു ഹാരിസ്.
വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി 7.30ഓടെ യാണ് മരണം സംഭവിച്ചത്. മരണസമയത്ത് മാതാവും സഹോദരനും കൂടെയുണ്ടായിരുന്നു.
പരേതനായ മുഹമ്മദ്കുഞ്ഞി ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കള്‍: അസീര്‍, അഫ്‌നാസ്. സഹോദരങ്ങള്‍: ഫൗസിയ, സുലൈമാന്‍, അജീര്‍, സാജിദ്, നഈം.
മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

No comments:
Post a Comment