പനാജി: പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വപ്പട്ടികയെയും എതിർക്കുന്ന കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് ഗോവയിൽ നാലു കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടു.[www.malabarflash.com]
പനാജി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് അമോങ്കർ, വടക്കൻ ഗോവ ന്യൂനപക്ഷ സെൽ മേധാവി ജാവേദ് ഷെയ്ക്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേഷ് കുബാൽ, മുൻ നേതാവ് ശിവ്രാജ് താർക്കർ എന്നിവരാണ് പാർട്ടി വിട്ടത്.
ഇതിൽ ജാവേദ് ഷെയ്ക് ഒഴികെയുള്ളവർ ബി.ജെ.പിയിൽ ചേർന്നു. പൗരത്വ ഭേദഗതിയും എൻ.ആർ.സിയും സ്വാഗതംചെയ്യുന്നതായി ഇവർ പറഞ്ഞു. കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ മനസിൽ ഭീതി നിറയ്ക്കുകയാണെന്ന് അവർ ആരോപിച്ചു.
No comments:
Post a Comment