Latest News

പൗരത്വ നിയമം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല; സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി

കാസര്‍കോട്: പൗരത്വ നിയമം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്  സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. ജില്ലാ ജനകീയ നീതി വേദി കാസര്‍കോട് ജില്ലയിലെ അഞ്ച് നിയസഭാ മണ്ഡലങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിഷേധ നിയമങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ ജാഥയുടെ സമാപന യോഗം തളങ്കര മാലിക്ക് ദിനാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു സ്വാമി.[www.malabarflash.com]

മണ്ണിനടിയില്‍ പൊടിപ്പിടിച്ച് കിടന്ന മതേരത്വ ജനാധിപത്യ,
ഭരണഘടന ബോധത്തെ പൊടി തട്ടിയെടുത്ത് പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ നിയോഗമായതാണ് കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമവും, പൗരത്വ രജിസ്റ്ററും. ഭരണഘടന പൊളിച്ചെഴുതും.

ഇത്തരം ഭരണഘടന വിരുദ്ധ നിയമം കൊണ്ട് വരിക വഴി മുസ്ലിം മത ന്യൂനപക്ഷത്തെയാണ് സംഘ് പരിവാര്‍ ലക്ഷ്യം വെക്കുന്നതെങ്കിലും, ഇതൊരു മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമായിട്ടല്ല ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത കണ്ടതെന്നും, ദൂരവ്യാപകമായി ഇന്ത്യന്‍ സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ കാണുന്നത് കൊണ്ടാണ് ദേശവ്യാപകമായി രണ്ടാം സ്വാതന്ത്ര്യത്തിനെന്ന പോലെ ജനം തെരുവിലിറങ്ങിയതെന്നും സ്വാമി വ്യക്തമാക്കി.
സൈഫുദ്ദീന്‍ കെ.മാക്കോട് അദ്ധ്യക്ഷത വഹിച്ചു. കമല്‍ സി നജ്മല്‍, സുലൈമാന്‍ പഴങ്ങാടി, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടംചാല്‍, റിയാസ് സി.എച്ച് ബേവിഞ്ച, ബഷീര്‍ എന്‍.കെ.പള്ളിക്കര, ബഷീര്‍ കുന്നരിയത്ത് , അബ്ദുറഹിമാന്‍ തെരുവത്ത്, സി.കെ.എം മുനീര്‍, അബ്ദുല്ല മൊഗ്രാല്‍ സംസാരിച്ചു,
ഹമീദ് ചാത്തങ്കൈ സ്വാഗതവും ഹാരിസ് ബന്നു നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.