ന്യൂഡൽഹി: യുഎഇയിലെ സിവിൽ കോടതി വിധികൾ ഇനിമുതൽ ഇന്ത്യയിലും നടപ്പാക്കും. ഇതു സംബന്ധിച്ച് കേന്ദ്രനിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരി പതിനെട്ടിനാണു കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.[www.malabarflash.com]
സാന്പത്തിക കുറ്റകൃത്യ കേസുകളിൽ പ്രതിസ്ഥാനത്തുള്ള പ്രവാസികൾ നാട്ടിലെത്തിയാൽ യുഎഇയിലെ കോടതി വിധി ഇന്ത്യയിൽ നടപ്പാക്കുമെന്നാണു വിജ്ഞാപനത്തിൽ പറയുന്നത്. യുഎഇ കോടതികളുടെ വിധികൾ ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായി പരിഗണിച്ചായിരിക്കും വിധി നടപ്പാക്കുന്നത്. ക്രെഡിറ്റ് കാർഡ്, ലോണ്‍, കുടുംബ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും വിധി ബാധകമാവും.
യുഎഇ ഫെഡറൽ സുപ്രീംകോടതി, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറൽ, ഫസ്റ്റ് ഇൻസ്റ്റൻസ്, അപ്പീൽ കോടതികൾ, അബുദാബി നീതിന്യായ വകുപ്പ്, ദുബായ് കോടതി, റാസൽഖൈമ നീതിന്യായ വകുപ്പ്, അബുദാബി ഗ്ലോബൽ മാർക്കറ്റ് കോടതി, ദുബായ് രാജ്യാന്തര സാന്പത്തികകാര്യ കോടതി എന്നിവയുടെ വിധിയാണ് ഇന്ത്യയിലെ കോടതികൾ വഴി നടപ്പാകുക.
ഗൾഫിൽനിന്നു സാന്പത്തിക തട്ടിപ്പുകൾ നടത്തി നാട്ടിലേക്കു മുങ്ങുന്നവർക്കെതിരേ, മുന്‍പ് ഇവിടുത്തെ കോടതികളിൽ ഹർജി നൽകി വിചാരണ നടത്തേണ്ടിയിരുന്നു. പുതിയ വിജ്ഞാപനത്തോടെ യുഎഇ കോടതികളുടെ വിധി നടപ്പാക്കാനായി ബന്ധപ്പെട്ട കക്ഷികൾക്ക് ഇന്ത്യയിലെ കോടതികളെ സമീപിക്കാനാവും.

No comments:
Post a Comment