Latest News

രക്ഷാകർതൃ പങ്കാളിത്തം വിദ്യാലയ മികവിന്, വെള്ളച്ചാൽ എം ആർ എസിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി

തൃക്കരിപ്പൂർ: രക്ഷാകർതൃ പങ്കാളിത്തം വിദ്യാലയ വികവിന് എന്ന സന്ദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് വെള്ളച്ചാൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ രക്ഷിതാക്കൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.[www.malabarflash.com]  

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമായി വളർത്തുന്നതിൽ മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം വർധിപ്പിക്കുകയും പഠന മേഖലയിലെ പുതിയ പ്രവണതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിന് സംവിധാനിച്ച പരിശീലനത്തിൽ സംസ്ഥാന വിദ്യാഭാസ മന്ത്രിയുടെ വീഡിയോ സന്ദേശവും കൈമാറി.
എം ആർ എസ് പി റ്റി എ പ്രസിഡന്റ് ഗംഗാധരന്റെ അധ്യക്ഷതയിൽ എം ആർ എസ് സീനിയർ സൂപ്രണ്ട് പി ബി ബഷീർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ കെ വസന്ത്കുമാർ സ്വാഗതവും വാർഡൻ ഗിരീഷ് നന്ദിയും പറഞ്ഞു. അധ്യാപകരായ അനിൽ കുമാർ, പി രാജശ്രീ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.