കാസർകോട് : പൗരത്വം ഔദാര്യമല്ല, യുുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തിൽ എസ് വൈ എസ് ജില്ലാ യുവജന റാലി ഫെബ്രുവരി 15ന് കാസർകോട്ട് നടക്കും. റാലിയുടെ വിജയത്തിന് കാസർകോട് പുതിയ ബസ്റ്റാന്റിനു സമീപം യൂത്ത് സ്ക്വയറിൽ സ്വാഗത സംഘം ഓഫീസ് തുറന്നു.[www.malabarflash.com]
സ്വാഗത സംഘം എക്സിക്യൂട്ടീവിന്റെയും 23 സബ് കമ്മറ്റികളുടെയും ആസ്ഥാനമായി സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കും. ഓഫീസ് സെക്രട്ടറിയായി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്നിനെ നിയമിച്ചു.
സ്വാഗത സംഘം ചെയ്ർമാൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയുടെ അധ്യക്ഷതയിൽ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഓഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പ്രാർത്ഥന നടത്തി.
സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തൂർ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ശാഫി സഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാർ, അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട, കന്തൽ സൂപ്പി മദനി, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ഇല്യാസ് കൊറ്റുമ്പ, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുനീർ സഅദി നെല്ലിക്കുന്ന്, ശംസുദ്ദീൻ പുതിയപുര, അബ്ദുല്ല പൊവ്വൽ, സിദ്ദീഖ് പൂത്തപ്പലം, ബാദുശാ സഖാഫി,മൻസൂർ മൗലവി പ്രസംഗിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ബശീർ പുളിക്കൂർ സ്വാഗതവും സ്വാഗത സംഘം കൺവീനർ മൂസ സഖാഫി കളത്തൂർ നന്ദിയും പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി ബശീർ പുളിക്കൂർ സ്വാഗതവും സ്വാഗത സംഘം കൺവീനർ മൂസ സഖാഫി കളത്തൂർ നന്ദിയും പറഞ്ഞു.
No comments:
Post a Comment