Latest News

സൗദിയില്‍ വാഹനാപകടത്തില്‍ മംഗലാപുരം സ്വദേശി മരിച്ചു

മംഗലാപുരം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മംഗലാപുരം മഡൂര്‍ സ്വദേശി മരിച്ചു. മഡൂരിലെ എം.യു.അബ്ബാസിന്റെ മകന്‍ മുഹമ്മദ് സലീം(26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടുകൂടി ഖാമിസ് മുഷൈദ് സിറ്റിയില്‍ നിന്നും 75 കി.മി. അകലെയാണ് അപകടം. വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളി കാണാന്‍ കാറില്‍ പോവുകയായിരുന്നു. യാത്രയ്ക്കിടയില്‍ പെട്ടെന്ന് ബ്രേക്കിട്ട കാര്‍ മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു.
സൗദിയിലെ ഖാമിസ് മുഷൈദ് സിറ്റിയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയായിരുന്നു സലീം. മൂന്നു മാസം മുമ്പാണ് സലീം സൗദിയിലേക്ക് പോയത്. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സലീം സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മഡൂര്‍ സ്വദേശി ഇമ്രാന്‍ മലയാളിയായ സല്‍മാന്‍ എന്നിവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.