Latest News

പെണ്‍വാണിഭം: സീരിയല്‍ നടിയെ കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍ : പോലീസ് പിടിയിലായ പെണ്‍വാണിഭ സംഘത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സീരിയല്‍ നടിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
മമ്പറം മൈലുള്ളി മെട്ടയിലെ കുഞ്ഞിപ്പറമ്പത്ത് ഹൗസില്‍ പത്മനാഭന്റെ ഭാര്യ ഗ്രീഷ്മ(36)യെയാണ് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറി ജീവനക്കാരിയെ മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് ഉയര്‍ന്ന ശമ്പളവും സീരിയയില്‍ അസിസ്റ്റന്റായി ജോലിയും തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നുവത്രെ. സീരിയല്‍ നടി ആവശ്യപ്പെട്ടതനുസരിച്ച് ചപ്പാരപ്പടവ് സ്വദേശിനിയായ യുവതി ബന്ധുക്കളെയും കൂട്ടി റെയില്‍വെ സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒറ്റക്ക് നടിയുടെ അടുത്തെത്തി. കോഴിക്കോട് പോകണമെന്നും മൂന്ന് ചുരിദാര്‍ കരുതണമെന്നും നടി ആവശ്യപ്പെട്ടിരുന്നുവത്രെ. പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് റെയില്‍വെ പോലീസ് നടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ നടിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവെന്ന് സംശയിക്കുന്ന ആളെ യാത്രക്കാരില്‍ ചിലര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടിയേയും യുവതിയേയും വനിതാ ഹെല്‍പ്പ് ലൈനിന് കൈമാറുകയായിരുന്നു.
പത്തനംതിട്ട സ്വദേശി ഷിബുവെന്നയാളെയും കേസുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്നുണ്ട്. 3000 രൂപക്ക് യുവതിയെ വിലക്കു വാങ്ങാനാണ് ഷിബു ശ്രമിച്ചെന്നാണ് പോലീസ് കരുതുന്നത്. നിര്‍ധന കുടുബത്തില്‍ പെട്ട പെണ്‍കുട്ടികളെയാണ് നടി വശീകരിക്കാറുള്ളതത്രെ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.