ധുംക:ജാര്‍ഖണ്ഡിലെ ധുംക, ജംതാര ജില്ലകളില്‍ നിന്ന് പിടികൂടിയ ആറ് മാവോവാദികളില്‍ തലയ്ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നയാളും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. ഖനി കമ്പനി ഉദ്യോഗസ്ഥനെയും പോലീസുകാരനെയും വധിച്ച കേസിലെ പ്രതിയാണിയാള്‍.
സന്താള്‍ പര്‍ഗാനാസിലെ മാവോവാദി മേഖലാ കമാന്‍ഡര്‍ രാം ലാല്‍ റായി (21), ഭാര്യയും മാവോവാദിയുമായ പന്മുനി മുര്‍മു (22), പഞ്ചാനന്‍ മണ്ഡല് എന്നിവരെ ധുംകയിലെ കതിജോരിയ ഗ്രാമത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. റായി നല്കിയ വിവരം വെച്ച് രേഖ, താര പുഝാര്, ഗോപാല്‍ പുഝാര് എന്നീ മാവോവാദികളെ ജംതാര ജില്ലയില്‍ നിന്ന് അറസ്റ്റു ചെയ്തു.
2010-ല്‍ പാനെം കോള്മൈന് ലിമിറ്റഡ് കമ്പനി ഉദ്യോഗസ്ഥന് ബി. ശരണ്‍, ധുംകയിലെ ജാമ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്നിവരെ വധിച്ച കേസിലെ പ്രതികളാണ് റായിയും ഭാര്യയുമെന്ന് എസ്.പി. ഹേമന്ത് ടോപ്പോ പറഞ്ഞു. ഈ കേസില്‍ റായിയെ പിടികൂടുന്നവര്‍ക്ക് പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
ന്യൂഡല്‍ഹി: മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന എം.എം.മണിയുടെ ആവശ്യം സു...

No comments:
Post a Comment