കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ ഇക്കുറി പി. രാഹുല്‍ നയിക്കും. മധ്യനിരയില്‍ കളിക്കുന്ന രാഹുല്‍ കേരള പോലീസിന്റെ താരമാണ്. നാലു പുതുമുഖങ്ങള്‍ ഉള്‍പ്പെടെ ഇരുപതംഗ സാധ്യതാ ടീമിനെയാണ് കൊച്ചിയില്‍ പ്രഖ്യാപിച്ചത്. മൂന്ന് റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
പരിചയസമ്പത്തും പുതുമുഖവീര്യവും സമന്വയിപ്പിച്ചാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പുതുമുഖങ്ങളായ നാലുപേരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി 16 പേരും സന്തോഷ് ട്രോഫിയില്‍ മുന്‍പരിചയമുള്ളവരാണ്. കഴിഞ്ഞ തവണ സംസ്ഥാനത്തിനു വേണ്ടിയിറങ്ങിയ 12 താരങ്ങളും ടീമില്‍ ഇടംപിടിച്ചുവെന്നതും കേരളത്തിന് ഗുണകരമാകും. ഗോള്‍ കീപ്പര്‍ എസ്. ശ്രീജു, മോഹന്‍ ബെഗാനില് ഉള്‍പ്പെടെ കളിച്ചിട്ടുള്ള പ്രതിരോധ താരം റിനോ ആന്റോ, ഷെറിന് സാം, മധ്യനിരയില്‍ അഹമ്മദ് മാലിക് എന്നിവരാണ് പുതുമുഖങ്ങള്‍. നൗഷാദ്, അഭിഷേക് .എന്‍. ജോഷി, മിഥുന് വില്‍വെറ്റ് എന്നിവരാണ് റിസര്‍വ് താരങ്ങള്‍. 21ന് ജമ്മു-കാഷ്മീരുമായാണ് കേരളത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ മത്സരം. എസ്ബിടിയുടെ ഏഴ് കളിക്കാരും കെഎസ്ഇബിയുടെ മൂന്ന് കളിക്കാരും പോലീസില്‍ നിന്നും രാഹുലിനെക്കൂടാതെ മറ്റൊരു താരവും ടീമില്‍ ഇടംനേടി.
മുഖ്യ പരിശീലകന് എം.എം. ജേക്കബിന്റെ ശിക്ഷണത്തിലിറങ്ങുന്ന കേരള ടീം ഏറെ പ്രതീക്ഷയിലാണ്. പരിശീലന മത്സരങ്ങളില്‍ യൂണിവേഴ്സിറ്റീസ് ഓള് സ്റ്റാര്‍ ഇലവനോട് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ടതൊഴിച്ചാല്‍ കേരളത്തിന് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. ജോസ്കോ എഫ്സിയുമായി നടന്ന ആദ്യ പരിശീലന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ച കേരള ടീം തിരുവനന്തപുരത്ത് നടന്ന ക്യാമ്പിനിടെ കെഎസ്ഇബി, എസ്ബിടി എന്നീ ടീമുകള്‍ക്കെതിരായ പരിശീലന മത്സരത്തിലും വന്‍ വിജയം നേടിയിരുന്നു. കഴിഞ്ഞ ദിവസം ഈഗിള്‍സ് എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തിയിരുന്നു.
സന്തോഷ് ട്രോഫിക്കുള്ള ക്യാമ്പില്‍ 27 താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് 20 അംഗ സാധ്യതാ ടീമിനെ തെരഞ്ഞെടുത്തത്.
ടീം: പി. രാഹുല്‍ (ക്യാപ്റ്റന്‍)
ഗോള്‍കീപ്പര്‍: ജീന്‍ ക്രിസ്റ്റിയന്‍, പി.കെ നസീബ്, എസ്. ശ്രീജു
പ്രതിരോധം: ബി.ടി ശരത്, ജോണ്സണ്, ഷെറിന് സാം, വി.വി സുര്‍ജിത്, ടി. സജിത്, റിനോ ആന്റോ, അബ്ദുള്‍ ബാഷിദ്
മധ്യനിര: കെ. രാഗേഷ്, ഷിബിന്‍ ലാല്‍, എന്‍. സുമേഷ്, വിനീത് ആന്റണി, അഹമ്മദ് മാലിക്
സ്ട്രൈക്കേഴ്സ്: ആര്. കണ്ണന്, പി. ഉസ്മാന്, നസ്റുദ്ദീന്‍, കെ. സലീല്‍.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
ന്യൂഡല്‍ഹി: മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന എം.എം.മണിയുടെ ആവശ്യം സു...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...


No comments:
Post a Comment