Latest News

സര്‍ക്കാരിനെ മറിച്ചിടാമെന്നത് വ്യാമോഹം: കെ.മുരളീധരന്‍

നിലമ്പൂര്‍: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ മറിച്ചിടുമെന്നുള്ളത് എല്‍ഡിഎഎഫിന്റെ വ്യാമോഹം മാത്രമാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. മമ്പാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനവും കെപിസിസി ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിലെ ഗ്രൂപ്പിസം മറച്ചുവെക്കാനുള്ള തന്ത്രമാണ് ഈ നീക്കത്തിനു പിന്നില്‍. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഉമ്മന്‍ചാണ്ടിയെ നീക്കാനല്ല, പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും വി.എസ് അച്യുതാനന്ദനെ നീക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. സൂര്യനെല്ലി വിഷയത്തില്‍ പി.ജെ.കുര്യനെ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള എല്‍ഡിഎഫ് നീക്കം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിയുമായി ചേര്‍ന്ന് സിപിഎം രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുകയാണെന്നും മുരളി ആരോപിച്ചു.
കെ.പി.സി.സി സെക്രട്ടറിമാരായ പി.ടി അജയ്‌മോഹന്‍, വി.എ കരീം, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.സി കരീം മൗലവി തുടങ്ങിയവരെ ആദരിച്ചു. ചടങ്ങില്‍ പള്ളിത്തൊടി ബഷീര്‍ അധ്യക്ഷനായിരുന്നു. എം.എ റസാഖ്, പന്താര്‍ മുഹമ്മദ്, ചിങ്ങംപറ്റ ലളിത, കല്ലായി മുഹമ്മദാലി, മേഴ്‌സി ബെന്നി, അഡ്വ.കെ.സി നസീം എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.