പാലക്കുന്ന്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ബാര ഞെക്ലിയില്‍ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന കൊളത്തൂര്‍ സ്വദേശി ശിവകുമാറി (39) നെതിരെയാണ് കേസ്.
കാസര്‍കോട്ടെ ഒരു സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയുടെ പരാതി പ്രകാരമാണ് ശിവകുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ കൊളത്തൂരില്‍ താമസിച്ചിരുന്ന ശിവകുമാറും കുടുംബവും അടുത്ത കാലത്താണ് ഞെക്ലിയിലെ വാടക വീട്ടില്‍ താമസമാരംഭിച്ചത്.
നാല് വര്‍ഷക്കാലം പെണ്‍കുട്ടിയെ പിതാവ് കൊളത്തൂരിലെ വീട്ടില്‍ വെച്ചും, ഞെക്ലിയിലെ വാടക വീട്ടില്‍ വെച്ചും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു പീഡനം. ഇതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ശിവകുമാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കൂലിതൊഴിലാളിയായ ശിവകുമാറിന്റെ പീഡനവും ഭീഷണിയും അസഹ്യമായതോടെയാണ് പെണ്‍കുട്ടി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഢനം തെളിഞ്ഞിട്ടുണ്ട്. കുറ്റക്കാരനായ പിതാവിനെതിരെ നടപടി വേണമെന്ന് മഹിളാ സംഘടനകള്‍ ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് വിശദീകരണം തേടി. നഗരസഭ കൗണ്‍സിലിന്റെ തീരുമാനത്...
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ 11 നു സൂചന പണിമുടക്കു നടത്തും. ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ കാലോചിതമായി പര...
-
ബാംഗ്ലൂര്‍::: പ്രവചനങ്ങളിലൂടെ ആളുകളുടെ ആരാധാനാ പാത്രമായ ആള്‍ദൈവത്തിന്റെ കാമകേളി ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ആള്‍ദ...
-
കാഞ്ഞങ്ങാട്: ഓണത്തിരക്കില്‍ വെള്ളിയാഴ്ച കാഞ്ഞങ്ങാട് നഗരം അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. പൂവിപണിയും വസ്ത്രവിപണിയും ഒരുപോലെ തിരക്കിലാ...
-
കാഞ്ഞങ്ങാട്: ഇത് അരയി - വിദ്യാഭ്യാസ ഭൂപടത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഗ്രാമം ഇന്ന് കാസര്‍കോട് ജില്ലയുടെ ശ്രദ്ധാകേന്ദ്രമാണ്. മറ്റ...

No comments:
Post a Comment