Latest News

കുരുക്കുകളെല്ലാം അഴിഞ്ഞു; കെഎസ്ടിപി റോഡുകളുടെ പുനര്‍നിര്‍മ്മാണം ഉടന്‍

കാഞ്ഞങ്ങാട്: നിയമപരവും സാങ്കേതിക പരവുമായ കുരുക്കുകള്‍ അഴിഞ്ഞതോടെ കെഎസ്ടിപി കരാറുകള്‍ അനുസരിച്ചുള്ള റോഡുകളുടെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇതിനുള്ള അംഗീകാരം നല്‍കിയത്. 27.780 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാസര്‍കോട്-കാഞ്ഞങ്ങാട് റോഡിന് 134 കോടി രൂപയ്ക്ക് ആന്ധ്രാപ്രദേശ് കേന്ദ്രമായുള്ള ആര്‍ ഡി എസ് കമ്പനി നല്‍കിയ കരാര്‍ വാഗ്ദാനങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 6ന് ടി സി റോഡിന്റെയും ഡിസംബര്‍ 17ന് കാഞ്ഞങ്ങാട്-കാസര്‍കോട്, പാപ്പിനിശ്ശേരി-പിലാത്തറ എ ന്നീ റോഡുകളുടെയും കരാറുകള്‍ തുറന്നെങ്കിലും ലോകബാങ്ക് സഹായത്തോടെയുള്ള കെ എസ് ടി പി പദ്ധതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ചീഫ് സെക്രട്ടറിക്ക് പുറമെ ധന-നിയമ-മരാമത്ത് സെക്രട്ടറിമാര്‍, കെ എസ് ടി പി പ്രൊജക്ട് ഡയറക്ടര്‍, റോഡ്‌സ് ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന ഉന്നതതല കമ്മിറ്റി അംഗീകാരം നല്‍കുന്നതോടുകൂടിയെ കരാര്‍ ഉറപ്പിക്കാനാവു. ഈ കമ്മിറ്റി ശനിയാഴ്ച ചേര്‍ന്ന് കമ്മിറ്റിക്ക് അംഗീകാരം നല്‍കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.