Latest News

ഉപതിരഞ്ഞെടുപ്പില്‍ സംഘര്‍ഷം: രണ്ട് പേര്‍ക്ക് പരിക്ക്

മേല്‍പ്പറമ്പ: ചെമ്മനാട് പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡായ ചെമ്പരിക്കയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷം. സംഭവത്തില്‍ ഐ എന്‍ എല്‍ ബൂത്ത് ഏജന്റിനും പ്രവര്‍ത്തകനും പരിക്കേറ്റു. പാചക തൊഴിലാളിയും ഐ എന്‍ എല്‍ പ്രവര്‍ത്തകനും ബൂത്ത് നമ്പര്‍ രണ്ടിലെ ഏജന്റുമായ പി എ മുഹമ്മദ് (48), ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ ചെമ്പരിക്കയിലെ അബ്ദുല്‍നാസര്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ഒരു സംഘം യു ഡി എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെത്തി കസേര, പഞ്ച് എന്നിവകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് പരിക്കേററവര്‍ പറഞ്ഞു. മുഹമ്മദിന്റെ മൂക്കിനാണ് പരിക്ക്.
നേരത്തെ ഇവിടെ വിജയിച്ച മുസ്ലിംലീഗിനെ അബ്ദുല്‍മജീദിന് കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്ററായി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചെമ്പരിക്ക പത്തൊമ്പതാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് രാവിലെ ഏഴുമണിയോടെ തന്നെ ആരംഭിച്ചിരുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ശംസുദ്ദിനും, എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍്തഥി എന്‍ എ മുഹമ്മദ് നാലപ്പാടുമാണ് മത്സരരംഗത്തുള്ളത്. രാവിലെ എട്ടുമണിയോടെ തന്നെ പോളിംഗ് ബൂത്തുകളില്‍ സ്ത്രീകളടക്കമുള്ളവരുടെ നീണ്ട ക്യൂ ആണ് ഉണ്ടായിരുന്നത്. സ്ഥലത്ത് കനത്ത പോലീസ് ബന്തവസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 ന് വോട്ടെണ്ണാനാണ് തീരുമാനിച്ചതെങ്കിലും പൊതുപണിമുടക്കിന്റെ അടിസ്ഥാനത്തില്‍ വോട്ടെണ്ണല്‍ 22 ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.