Latest News

സ്ത്രീധനത്തിനു വേണ്ടി പീഡനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്

കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
അജാനൂര്‍ ദേവകിപ്രഭ ഹൗസില്‍ സോമശേഖരന്‍ നായരുടെ മകള്‍ കെ രമയുടെ പരാതിപ്രകാരം ഭര്‍ത്താവ് പനത്തടിയിലെ കെ പി ഉണ്ണികൃഷ്ണന്‍ (31), ഭര്‍തൃപിതാവ് പുരുഷോത്തമന്‍ പിള്ള (65), മാതാവ് ശാന്തമ്മ (57), രാജന്റെ ഭാര്യ കെ പി ഷിജി (35) എന്നിവര്‍ക്കെതിരെയാണ് കേസ്.
2005 ഏപ്രില്‍ 24ന് മേലാങ്കോട് എസ് എസ് കലാമന്ദിരത്തിലാണ് ഉണ്ണികൃഷ്ണനും രമയും വിവാഹിതരായത്.
പിന്നീട് രമയെ ഉണ്ണികൃഷ്ണനും വീട്ടുകാരും കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു. പീഡനം അസഹ്യമായതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയ രമ തുടര്‍ന്ന് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹരജി നല്‍കുകയാണുണ്ടായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.