Latest News

ഗള്‍ഫ് ഫുഡ് മേളക്ക് തിങ്കളാഴ്ച തുടക്കം ഇന്ത്യയില്‍ നിന്ന് 256 സ്ഥാപനങ്ങള്‍

ദുബയ്: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമായ 18 മത് ഗള്‍ഫ് ഫുഡ് തിങ്കളാഴ്ച ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്നു. 110 രാജ്യങ്ങളില്‍ നിന്നുള്ള 4,200 സ്ഥാപനങ്ങളാണ് ഭക്ഷ്യ മേളയില്‍ പങ്കെടുക്കുന്നത്. 1.13 ലക്ഷം ച.മീറ്റര്‍ വിസ്താരത്തിലാണ് മേള ഒരുക്കിയിരിക്കുന്നത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അര ലക്ഷത്തിലധികം ബ്രാന്‍ഡുകളാണ് പ്രദര്‍ശനത്തിനായി എത്തിയിട്ടുള്ളത്. മേളയില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന വിദേശ രാജ്യം ഇന്ത്യയാണ്. കേന്ദ്ര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതടക്കം 256 സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. നാഷണല്‍ മീറ്റ് ആന്റ് പോള്‍ട്രി പ്രോസസിംഗ് ബോര്‍ഡ്, കോഫി ബോര്‍ഡ്, ഓയില്‍ സീഡ് പ്രൊഡുസേഴ്‌സ് ആന്റ് എക്‌സപോര്‍ട്ട് കൗണ്‍സില്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടയുള്ള പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെല്ലാം പ്രദര്‍ശനെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്്‌പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ, കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാഷ്യ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ 11 സ്ഥാപനങ്ങള്‍ ഗള്‍ഫ് ഫുഡിന് എത്തിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളും, പാനീയ നിര്‍മ്മാണ ഉപകരണങ്ങള്‍, ഫുഡ് സര്‍വ്വീസ് ആന്റ് ഹോസ്പിറ്റാലിറ്റി, ഘടകങ്ങള്‍, പ്രോസസിംഗ് ആന്റ് പാക്കിംഗ് തുടങ്ങിയ വിഭാഗങ്ങളായിട്ടാണ് മേള ഒരുക്കിയിട്ടുള്ളത്. 11 രാജ്യങ്ങളുടെ മേധാവികളെത്തുന്ന ഗള്‍ഫ് ഫുഡില്‍ നടക്കുന്ന സമാന്തര സമ്മേളനം യു.എ.ഇ. വിദേശ വ്യാപാര മന്തി ശൈഖ ലുബ്‌ന അല്‍ ഖാസിമി ഉല്‍ഘാടനം ചെയ്യും. നാല് ദിവസം നീണ്ട് നില്‍ക്കുന്ന മേള രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 വരെയാണ്. ജൈവ വളം കൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന അക്കൂറ എന്ന ഇന്ത്യന്‍ സ്ഥാപനവും ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ ചൈന, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.