ജിദ്ദ: വിശുദ്ധ ഉംറ കര്‍മ്മത്തിനുശേഷം നാട്ടിലേക്കു തിരിച്ചുപോകവെ മലയാളി തീര്‍ത്ഥാടക ജിദ്ദ എയര്‍പോര്‍ട്ടില്‍ മരിച്ചു. ഫറേക്ക് കല്ലമ്പാറ എം സി ഷുക്കൂറിന്റെ ഭാര്യ ചേലേമ്പ്ര സ്വദേശി കെ സി മൈമൂനത്ത്(37)ആണ് മരിച്ചത്. ശനിയാഴ്ചത്തെ എയര്‍ ഇന്ത്യയില്‍ നാട്ടില്‍ പോവേണ്ടിയിരുന്ന ഇവര്‍ വിമാനം റദ്ദായത്മൂലം മടങ്ങാനായില്ല. ഞായറാഴ്ച പകരം വിമാനത്തില്‍ പോകാന്‍ ബോര്‍ഡിങ് പാസ് എടുത്ത് കാത്തിരിക്കുന്നതിനിടെയാണ് മരണം. ക്യാന്‍സര്‍ രോഗിണിയായ ഇവരുടെ അസുഖം മുര്‍ഛിച്ചായിരുന്നു മരണം.
രണ്ടാഴ്ച മുമ്പായിരുന്നു അല്‍ഹിന്ദ് ട്രാവല്‍സിന് കീഴിലുള്ള ഉംറ ഗ്രുപ്പില്‍ ഇവര്‍ ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തിയത്. മാതാവ് കുഞ്ഞിപ്പാത്തുമ്മ, സഹോദരന്‍ അഷ്‌റഫ്, സഹോര ഭാര്യ ഖമറുന്നീസ എന്നിവരും ഇവരോടൊപ്പം ഉംറക്കെത്തിയിരുന്നു.
പരേതനായ അത്തന്‍ അലിയാണ് പിതാവ്. 15 കാരിയായ ബുസൈന എന്ന മുത്ത പെണ്‍കുട്ടിയെ കൂടാതെ ബാസിത്ത്, ഫായിസ് എന്നീ രണ്ട് ആണ്‍കുട്ടികളുമുണ്ട്. മുന്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് എം സി മുഹമ്മദിന്റെ മകനാണ് മരിച്ച മൈമുനയുടെ ഭര്‍ത്താവ് ഷുക്കൂര്‍. ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിലോ ജിദ്ദയിലോ ഖബറടക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...


No comments:
Post a Comment