Latest News

മുജാഹിദ് അക്രമത്തില്‍ എസ് വൈ എസ് പ്രതിഷേധം

കാസര്‍കോട്: മുജാഹിദ് സംഘടനയില്‍ നിന്ന് സുന്നി പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന് പ്രവര്‍ത്തിക്കുന്ന നയാബ് വാരിദിനെ വധിക്കാന്‍ ശ്രമിച്ചതില്‍ വ്യാപക പ്രതിഷേധം.
നയാബിനെതിരില്‍ നടന്ന വധശ്രമത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നഗരത്തില്‍ എസ് വൈ എസ്, എസ് എസ് എഫ് പ്രകടനം നടത്തി.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, ഹസ്ബുല്ലാഹ് തളങ്കര, എം പി അബ്ദുല്ല ഫൈസി നെക്രാജെ, അശ്‌റഫ് കരിപ്പൊടി, റഫീഖ് സഖാഫി ചേടിക്കുണ്ട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ബശീര്‍ മങ്കയം, സി എ അബ്ദുല്‍ ഹമീദ് മൗലവി, സി എ അബ്ദുല്ല ചൂരി, പി ഇ താജുദ്ദീന്‍, മുഹമ്മദ് ടിപ്പു, ഇര്‍ഫാദ് എം, സിറാജ് കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.