Latest News

വേദിയെ താളാത്മകമാക്കി 47 കവിതകള്‍

കാഞ്ഞങ്ങാട്:കക്കാടിന്റെ 'ശിഷ്യനായ ഗുരു'വില്‍ തുടങ്ങി സുഗതകുമാരിയുടെ 'എന്തുപറ്റി' വരെയുള്ള കവിതകള്‍...ശ്രുതിമധുരമായ ആലാപനം പ്രവഹിച്ചപ്പോള്‍ കലോത്സവത്തിന്റെ മൂന്നാം വേദി താളാത്മകമായി. 47 പേരാണ് കവിതകള്‍ ആലപിച്ചത്. വയലാറിന്റെ കല്ല്യാണസൗഗന്ധികം ആലപിച്ച പഴയങ്ങാടി വാദിഹുദയിലെ മുഹമ്മദ് അമീന്‍ ജേതാവായി. ഡി.വിനയചന്ദ്രന്റെ വിനയചന്ദ്രികയെന്ന കവിത ആലപിച്ച ഇരിട്ടി അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജിലെ ടോംരാജ് മാത്യു രണ്ടാം സ്ഥാനവും കുഞ്ഞപ്പ പട്ടാന്നൂരിന്റെ നിളയിന്നു നിളയല്ലയെന്ന കവിത ആലപിച്ച മയ്യില്‍ ഐ.ടി.എം. കോളേജിലെ അനുശ്രീ രാജീവന്‍ മൂന്നാം സ്ഥാനവും നേടി.

കവിതയുടെ സൂക്ഷ്മഭാവങ്ങളില്‍ ഇറങ്ങിചെന്നുള്ള ആലാപനമാധുരി മത്സരാര്‍ഥികളില്‍ നിന്നുണ്ടായില്ലെന്ന് വിധികര്‍ത്താക്കളായ കവി മാധവന്‍ പുറച്ചേരി, ദാമോദരന്‍ കൊളപ്പുറം, കെ.എം.ഭാരതി എന്നിവര്‍അഭിപ്രായപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.