Latest News

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് തിരിതെളിഞ്ഞു

കാഞ്ഞങ്ങാട്: നിറങ്ങള്‍ പെയ്തിറങ്ങി, സാഹിത്യത്തിലെ സര്‍ഗസൃഷ്ടികള്‍ പിറന്നു. അഞ്ചുനാള്‍ നീളുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ നിത്യാനന്ദ എന്‍ജിനിയറിങ് കോളേജിലാണ് കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ കൗമാര പ്രതിഭകളുടെ മത്സരത്തിന് തുടക്കമായത്.
ആദ്യദിനം 14 വേദികളിലായി സ്റ്റേജിതര മത്സരങ്ങള്‍ അരങ്ങേറി. പെന്‍സില്‍ ഡ്രോയിങ്ങും പോസ്റ്റര്‍ നിര്‍മാണവും തുടങ്ങി ക്ലേ മോഡലിങ് വരെയുള്ള ഭാവനകള്‍ വിടര്‍ന്ന ഇനങ്ങള്‍ ഒരുഭാഗത്ത്.
ഭാഷകള്‍ മാറിയുള്ള കവിതാലാപനവും പ്രസംഗവും തുടങ്ങി അക്ഷരശ്ലോകംവരെ... ഫോട്ടോഗ്രാഫിയും കമ്പ്യൂട്ടര്‍ ഡിസൈനിങ്ങും... ആദ്യദിനം 27 ഇനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാംദിവസമായ ശനിയാഴ്ച 27 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.