Latest News

ട്രെയിനില്‍ ഉടമസ്ഥനില്ലാതെ കണ്ട ബാഗുകള്‍ പരിഭ്രാന്തി പരത്തി

തലശേരി: എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ബാഗുകള്‍ പരിഭ്രാന്തി പരത്തി. ട്രെയിനിലെ അഞ്ചാംനമ്പര്‍ ബോഗിയിലെ സീറ്റിനടിയില്‍ കാണപ്പെട്ട ഒരു പ്ലാസ്റ്റിക് ബാഗും ഒരു സ്‌കൂള്‍ ബാഗുമാണു യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയത്. ട്രെയിന്‍ വെള്ളിയാഴ്ച കോഴിക്കോട് വിട്ടപ്പോള്‍ മുതല്‍ യാത്രക്കാര്‍ ബാഗ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹൈദരാബാദ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭയവിഹ്വലരായ യാത്രക്കാര്‍ വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു.
വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയിട്ടും ബാഗ് പരിശോധിക്കാന്‍ പോലീസ് എത്താത്തതിനേത്തുടര്‍ന്നു യാത്രക്കാര്‍ ബഹളംവച്ചു. ഇതേത്തുടര്‍ന്നു വടകരയില്‍ 20 മിനിറ്റോളം ട്രെയിന്‍ പിടിച്ചിട്ടു. വടകരയില്‍ റെയില്‍വേ പോലീസ് ഇല്ലാത്തതിനാല്‍ അധികൃതര്‍ തലശേരി റെയില്‍വേ പോലീസിനെ വിവരം അറിയിച്ചതിനു ശേഷമാണ് അവിടെനിന്നു ട്രെയിന്‍ വിട്ടത്. ഉച്ചയ്ക്കു 12.10 ന് ട്രെയിന്‍ തലശേരിയിലെത്തിയപ്പോള്‍ റെയില്‍വേ പോലീസെത്തി ബാഗ് പരിശോധിച്ചു. പരിശോധനയില്‍ ബാഗുകളില്‍ നിന്നും കുട്ടികളുടെ വസ്ത്രങ്ങള്‍, ഓട്‌സ്, ഈത്തപ്പഴം എന്നിവ മാത്രമാണു കണ്ടെത്തിയത്. ബാഗ് അന്വേഷിച്ച് രാത്രിവരെ ആരുമെത്തിയില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.