കൊച്ചി: പടം റിലീസാവുമ്പോള്‍ നാടുനീളെ പ്രിയനടനു ജയ് വിളിക്കലും ഫ്ളക്സ് ബോര്ഡുകളുയര്ത്തലും മാത്രമാണ് സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കു പണിയെന്ന ധാരണയ്ക്കു ഒരു തിരുത്ത്. ആരാധകരെയും മറ്റുള്ളവരെയും സൗജന്യമായി സ്പോക്കണ് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പദ്ധതിയൊരുക്കിയാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് വ്യത്യസ്തമാകുന്നത്.
യുവ കേരളത്തിന്റെ ശാക്തീകരണത്തിനു മഹാനടന്റെ പേരില്‍ ആരാധകരുടെ പുത്തന്‍ ചുവടുവയ്പ് എന്ന ആശയമുയര്‍ത്തിയാണ് സൗജന്യ സ്പോക്കണ് ഇംഗ്ലീഷ് പരീശീലനത്തിനു പദ്ധതി തയാറാക്കിയിരിക്കുന്നത്. സ്പാര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന പദ്ധതി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും മാത്രമായാണ് ആദ്യം തയാറാക്കിയത്. പിന്നീട് എല്ലാ വിഭാഗം ആളുകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്ന നടന്റെ താത്പര്യപ്രകാരം വിപുലപ്പെടുത്തുകയായിരുന്നു. പതിനാലു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട അറുപതു കേന്ദ്രങ്ങളിലൂടെയാണ് സ്പോക്കണ് ഇംഗ്ലീഷ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനൊപ്പം വ്യക്തിത്വ വികസനം, സോഫ്റ്റ് സ്കില്‍ പരിശീലനം എന്നിവയിലും ക്ലാസുകളുണ്ടാകും. ഇംഗ്ലീഷ് ഭാഷാ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ അങ്കമാലി എമിറോസ് ഐഇഎല്ടിഎസുമായി സഹകരിച്ചാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് സ്പാര്‍ക്ക് പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് 16നു കാഞ്ഞിരപ്പിള്ളിയില്‍ മന്ത്രി കെ.സി ജോസഫ് നിര്‍വഹിക്കുമെന്നു മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് റോബര്‍ട്ട് പള്ളിക്കത്തോട്, എമിറോസ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സിബി തോമസ് എന്നിവര്‍ അറിയിച്ചു. പ്രമുഖ കരിയര്‍ കണ്‍സള്‍ട്ടന്റ് ജലീഷ് പീറ്ററിന്റെ നേതൃത്വത്തിലുള്ള ആറംഗ പരീശീകരാണ് ക്ലാസുകള്‍ നയിക്കുന്നത്.
(ദീപിക)
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
റാസൽഖൈമ: റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ബാംഗ്ളൂർ: തെക്കൻ ഇറ്റലിയിലെ ഒരു ഹോട്ടലിൽ വച്ച് 50കാരിയായ ഇറ്റലിക്കാരിയെ കയറിപ്പിടിച്ച 17കാരനായ ഇന്ത്യൻ ഷൂട്ടർക്ക് സസ്പെൻഷൻ. ഇന്ത്യയ്ക്കാക...
-
മുംബൈ: മുംബൈയിൽ ബോംബെ ആശുപത്രിക്കുസമീപം ഇളനീർക്കച്ചവടം നടത്തിവന്നിരുന്ന പാലക്കാട് സ്വദേശി മുഹമ്മദാലി അത്താശ്ശേരി (65) സാമൂഹികവിരുദ്ധരുടെ ...


No comments:
Post a Comment