കൊളംബോ: എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ പന്ത്രണ്ടു വയസുകാരന്‍ മകനെ ശ്രീലങ്കന്‍ സേന കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവുകള്‍ പുറത്തുവന്നു. ബ്രിട്ടനിലെ ചാനല്‍ 4 ആണ് സൈനിക തടവില്‍ കഴിയുന്ന കുട്ടിയുടെ ചിത്രങ്ങളും പിന്നീട് വെടിയുണ്ടയേറ്റ മൃതശരീരത്തിന്റെ ചിത്രവും പുറത്തുവിട്ടത്.
ഡിജിറ്റല്‍ സൂക്ഷ്മപരിശോധനയില്‍ ചിത്രങ്ങള്‍ ഒരേ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയതാണെന്ന് തെളിഞ്ഞതായി ചാനല്‍ അവകാശപ്പെട്ടു. മണല്‍ചാക്കുകള്‍ നിറച്ച സൈനിക ക്യാമ്പില്‍ കുട്ടി കഴിയുന്നതിന്റെ ചിത്രമാണ് ഒന്ന്. കൈയിലുള്ള ലഘുഭക്ഷണ പായ്ക്കറ്റില്‍ നിന്ന് സ്‌നാക്‌സ് കഴിച്ചുകൊണ്ടിരുക്കുന്ന ചിത്രം കൊലപാതകത്തിന് മുന്‍പ് പകര്‍ത്തിയതാണ്. ശ്രീലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്ററിയിലും ഈ ദൃശ്യങ്ങള്‍ ഉണ്ട്. പ്രഭാകരന്റെ കുടുംബാംഗങ്ങളെ പിടികൂടുന്നതിനിടെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ശ്രീലങ്കന്‍ സൈനികര്‍ അറിയിച്ചിരുന്നത്.
എല്‍ടിടിഇക്കെതിരായ യുദ്ധത്തില്‍ ശ്രീലങ്കയ്ക്ക് പിന്തുണ നല്‍കിയ ഇന്ത്യയ്ക്കും പുതിയ വെളിപ്പെടുത്തല്‍ തലവേദനയാകും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് വിശദീകരണം തേടി. നഗരസഭ കൗണ്‍സിലിന്റെ തീരുമാനത്...
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ 11 നു സൂചന പണിമുടക്കു നടത്തും. ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ കാലോചിതമായി പര...
-
ബാംഗ്ലൂര്‍::: പ്രവചനങ്ങളിലൂടെ ആളുകളുടെ ആരാധാനാ പാത്രമായ ആള്‍ദൈവത്തിന്റെ കാമകേളി ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ആള്‍ദ...
-
കാഞ്ഞങ്ങാട്: ഓണത്തിരക്കില്‍ വെള്ളിയാഴ്ച കാഞ്ഞങ്ങാട് നഗരം അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. പൂവിപണിയും വസ്ത്രവിപണിയും ഒരുപോലെ തിരക്കിലാ...
-
കാഞ്ഞങ്ങാട്: ഇത് അരയി - വിദ്യാഭ്യാസ ഭൂപടത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഗ്രാമം ഇന്ന് കാസര്‍കോട് ജില്ലയുടെ ശ്രദ്ധാകേന്ദ്രമാണ്. മറ്റ...


No comments:
Post a Comment