Latest News

പെണ്‍കുട്ടിയെ കാണാതായ സംഭവം: അന്വേഷണം തുടങ്ങി

കാസര്‍കോട് : വീട്ടുവേലയ്ക്ക് നിന്ന പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരിയടുക്കത്തെ നാസറിന്റെ മകള്‍ അര്‍ഫാന (15)യെയാണ് കഴിഞ്ഞ മാസം 21 ന് രാവിലെ അര്‍ഫാന വീട്ടുവേലയ്ക്ക് നിന്ന കല്ലങ്കൈയില്‍ നിന്നും കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ കാസര്‍കോട് പോലീസ് സ്റ്റേഷനുമായോ, 04994 230100 എന്ന നമ്പരിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.