പയ്യന്നൂര്‍ : വീട്ടമ്മയുടെ പുതുതായി പണിയുന്ന വീടിന്റെ തറ കിളച്ചുമാറ്റി മണല്‍ ലോബി ശൗര്യം തീര്‍ത്തു. എട്ടിക്കുളത്തെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ എ.എം.പി സഫ്ന(33) മൊട്ടക്കുന്നില്‍ വീട് നിര്‍മിക്കാനായി കെട്ടിയ തറയാണ് 50 ഓളം വരുന്ന സംഘം കിളച്ച് നശിപ്പിച്ചത്. സഫ്നയുടെ പരാതിയില്‍ അനസ്, ഇഖ്ബാല്‍, സഹദ്, ബഷീര്‍ തുടങ്ങി 50 ഓളം ആളുകളുടെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം എട്ടിക്കുളം ബീച്ചില്‍ പോലീസ് 7 ലോറി മണല്‍ പിടികൂടിയിരുന്നു. വിവരം ചോര്‍ത്തിയത് സഫ്നയാണെന്ന് ആരോപിച്ചായിരുന്നുവത്രെ മണല്‍ ലോബി വീട്ടുതറ തകര്‍ത്ത് ശൗര്യം തീര്‍ത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പയ്യന്നൂര്‍ സി.ഐ, എസ്.ഐ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസും എസ്.ഐയും സ്പെഷല്‍ സ്ക്വാഡും റോഡ് തടഞ്ഞ് 7 മണല്‍ ലോറികള്‍ പിടികൂടിയത്. ഇതില്‍ നമ്പര്‍പ്ലേറ്റില്ലാത്ത നാല് ലോറികളുമുണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാസര്‍കോട് : മഴയും കാറ്റും ശക്തമായ സാഹചര്യത്തില്‍ വെളളിയാഴ്ച (നവംബര്‍ ഒന്ന് ) കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള...
-
പാലക്കുന്ന് : പൊലിയന്ത്രം വിളിക്ക് തിങ്കളാഴ്ച്ച സന്ധ്യയോടെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ തുടക്കമായി. തുലാമാസത്തിലെ വാവ് നാളിലാണ് മറ...
-
കാഞ്ഞങ്ങാട്:[www.malabarflash.com] മരണപ്പെട്ട ആളുടെ പേരിലുള്ള സ്ഥലം വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടുപേര്ക്കെതിര...
No comments:
Post a Comment