കണ്ണൂര്‍ : പെണ്വാണിഭപരാതിയുമായി ബന്ധപ്പെട്ട് സീരിയല്‍ നടി അറസ്റ്റിലായ സംഭവത്തില്‍ കഥ മാറുന്നു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പോലീസ് അറസ്റ്റ് ചെയ്ത സീരിയല്‍ നടി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ മാര്‍ച്ച് ഒന്നിന് കോടതി പരിഗണിക്കനാനിരിക്കെയാണ് സംഭവം നാടകീയമായി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഒരു ജ്വല്ലറിയുടെ തലശ്ശേരി മേഖലയില്‍ സീരിയല്‍ നടിയും പരാതിക്കാരിയും ഏറെക്കാലം ജോലിചെയ്തിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. അടുത്തകാലത്ത് ഫോണിലൂടെ പരിചയപ്പെട്ട ബന്ധമാണ് തനിക്ക് സീരിയല്‍ നടിയുമായിട്ടുള്ളതെന്നായിരുന്നു പരാതിക്കാരി പറഞ്ഞിരുന്നത്. ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് തെളിഞ്ഞതോടെ കേസ് മാറുകയാണ്. കണ്ണൂരിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ മാനേജര്‍ ആക്കാമെന്ന വാഗ്ദാനം നടി ഗ്രീഷ്മ നിരസിക്കുകയായിരുന്നു. ഇപ്പോഴത്തെ പുതിയ സംഭവങ്ങളുമായി സ്ഥാപനത്തിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടൊ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
|
രേഷ്മയെ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുവരുന്നു |
സീരിയലില്‍ അഭിനയിക്കണമെന്നും അതിന് അവസരമുണ്ടാക്കിത്തരണമെന്നും ഗ്രീഷ്മയോട് പരാതിക്കാരി പറഞ്ഞിട്ടുണ്ടായിരുന്നുവത്രെ. പണിമുടക്കായതിനാല്‍ നടി എറണാകുളത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടയിലാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നാടകീയ സംഭവങ്ങള്‍ ഉണ്ടായതെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇതിന് പിന്നിലുള്ള ഗൂഢാലോചനയെ കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
ഇതിനിടെ ഗ്രീഷ്മയെ ബുധനാഴ്ച പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് സി മുജീബ് റഹ്മാന് ഉത്തരവിട്ടു. ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ചൊവ്വാഴ്ച ടൗണ്‍ പോലീസ് അവശ്യപ്പെട്ടിരുന്നു.
No comments:
Post a Comment