ആര് എസ് സി സ്നേഹ സദസ്സ് സംഘടിപ്പിച്ചു
റിയാദ്: ‘തിരുനബിയുടെ സ്നേഹ പരിസരം’ എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം നടത്തിവന്ന കാമ്പയിനിന്റെ ഭാഗമായി റിയാദ് സോണ്‍ സ്നേഹ സദസ്സ് സംഘടിപ്പിച്ചു. ഞാനറിഞ്ഞ പ്രവാചകന് എന്ന വിഷയത്തിലധികരിച്ച് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംവദിച്ചു. ഏതെങ്കിലുമൊരു അളവുകോലുകൊലോ വിശേഷണം കൊാേ മാത്രം അളക്കാവുന്നതല്ല പ്രവാചകരുടെ ജീവിത മെന്നും കാല-ഭേതങ്ങള്ക്കതീതമായ സമഗ്രമായ സാമൂഹ്യ വിപ്ലവത്തിന് പ്രവാചക സന്ദേശങ്ങള്‍ നെടുനായകത്വം വഹിച്ചു കൊിരിക്കുകയാണെന്നും, സമകാലിക സമസ്യകള്ക്ക്മുഴുവനുംം പ്രായോഗിക മായ പൂരണങ്ങളാണ് പ്രാവചകാദ്ധ്യാപനങ്ങളിലുള്ളതെന്നു മുഖ്യ പ്രഭാഷണം നടത്തിയ സുന്നി മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന ജ.സെക്രട്ടറി ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പറഞ്ഞു. ആര് എസ് സി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ബാരി പെരിമ്പലത്തിന്റെ അദ്ധ്യക്ഷതയില്‍ ഡോ.അബ്ദുല്‍ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുസ്സലാം, ഡോ. അഫ്സല്, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, നോര്‍ക്ക റൂട്ട്സ് സൗദി ജ.കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, സുല്‍ഫീകര്‍ അലി നാഈമി എന്നിവര്‍ പ്രസംഗിച്ചു. ശുക്കൂര്‍ അലി ചെട്ടിപ്പടി സ്വാഗതവും മുനീര്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] സംസ്ഥാനത്ത് സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര...
-
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന് തന്റെ കുരി...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
രാജസ്ഥാന്: [www.malabarflash.com] ശ്രീഗംഗാനഗര്‍ ജില്ലയില്‍ 13 കാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു തീകൊളുത്തി. മൂന്നംഗ സംഘമാണ് പ്രായപ...
-
കടുത്തുരുത്തി: നാട്ടിൽ പണിക്കെത്തിയ തമിഴ്നാട് സ്വദേശിക്കൊപ്പം സ്ഥലം...
No comments:
Post a Comment