മഞ്ചേശ്വരം: മള്ഹറുനൂരില്‍ ഇസ്ലാമിത്തഅ്ലീമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് മജ്ലിസും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി അനുസസ്മരണ ഭാഗമയി ജല്‍സത്തുല്‍ ഖാദിരിയ്യയും ഈമാസം 27 ബുനാഴ്ച മള്ഹര് അല്‍ബുഖാരി കോമ്പൗണ്ടില്‍ നടക്കും. ഉച്ചക്ക് 12 മണിക്ക് മുഹ്യിദ്ദീന് റാത്തീബിന് മള്ഹര് ജനറല്‍ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര, സയ്യിദ് അബ്ദുറഹ്മാന് ശഹീര്‍ അല്‍ ബുഖാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വൈകുന്നേരം നാല് മണിക്ക് അസ്സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര തങ്ങളുടെ നേതൃത്വത്തില്‍ മുഹ്യിദ്ദീന് മാല ആലാപനവും പ്രകീര്‍ത്തന സദസ്സും നടക്കും. കേരളത്തിലെ പ്രശസ്ത ബുര്‍ദാ ടീം സാരഥികളായ അബ്ദുസ്സമദ് അമാനി പട്ടുവം, സ്വാദിഖലി ഫാളിലി ഗൂഡല്ലൂര്‍, ശകൂര്‍ ഇര്‍ഫാനി ചെമ്പരിക്ക, അശ്രഫ് പെരുമുഖം, അര്‍ഷാഖ് പാനൂര്‍, അബ്ന്നാസിര് തുരുത്തി, നബീല്‍ ബാംഗ്ലൂര്‍ തുടങ്ങിയവര്‍ അണി നിരക്കുന്ന ബുര്ദആലാപന പരിപാടി നടക്കും.
വൈകിട്ട് 7 മണിക്ക് സ്വലാത്ത് മജ്ലിസിന് മള്ഹര് സാരഥി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നേതൃത്വം നല്‍കും. സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി. അബ്ദുല്ല മുസ്ലിയാര് ഉപ്പള, ഹസ്ബുല്ല തളങ്കര, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹസന് സഅദി അല്‍ അഫ്ളലി, അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ പരിപാടി സമാപിക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] സംസ്ഥാനത്ത് സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര...
-
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന് തന്റെ കുരി...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
രാജസ്ഥാന്: [www.malabarflash.com] ശ്രീഗംഗാനഗര്‍ ജില്ലയില്‍ 13 കാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു തീകൊളുത്തി. മൂന്നംഗ സംഘമാണ് പ്രായപ...
-
കടുത്തുരുത്തി: നാട്ടിൽ പണിക്കെത്തിയ തമിഴ്നാട് സ്വദേശിക്കൊപ്പം സ്ഥലം...
No comments:
Post a Comment