നീലേശ്വരത്ത് കശുവണ്ടി പറിക്കവെ യുവതി ഇടിമിന്നലേറ്റ് മരിച്ചു
നീലേശ്വരം : പറമ്പില്‍ കശുവണ്ടി പറിക്കവെ യുവതി ഇടിമിന്നലേറ്റ് മരിച്ചു. കിനാന്നൂര്‍ കരിന്തളം കൊണ്ടോടിയിലെ വി. ബിന്ദു (27) ആണ് മരിച്ചത്. ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടത്. സമീപത്തെ തേക്ക് മരത്തിന്റെ കൊമ്പുകള്‍ ഇടിമിന്നലേറ്റ് ചിതറിയ നിലയിലായിരുന്നു. ബിന്ദുവിന് എട്ട് വര്‍ഷം മുമ്പ് പാചകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റിരുന്നു. വരയില്‍ സൗപര്‍ണ്ണിക കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റാണ്. പരേതനായ വരയില്‍ അമ്പാടി - കാരിച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍- മധു, ശാന്ത. വിവരം അറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിെൻറ മകൾ ഇർഫാന (18) ആണ് മരിച്ചത്.[www....
-
ന്യൂമാഹി:[www.malabarflash.com] പെരിങ്ങാടി മമ്മി മുക്കിലെ പള്ളിയില്‍ വ്യാപാരിയായ സഹാറിനില് പുതിയപുരയില്‍ സിദ്ദീഖിനെ(69) കൊലപ്പെടുത്തി ഖ...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...

No comments:
Post a Comment