മൊബൈല്‍ഫോണ്‍ മോഷണം, സ്ത്രീയെ കയ്യേറ്റംചെയ്യല്‍, റെയില്‍വേ വസ്തുമോഷണം, പോക്കറ്റടി തുടങ്ങിയ അനേകം കേസ്സുകളില്‍ പ്രതിയായ ഇയാള്‍ രതിവൈകൃത ശീലമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. മദ്യവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കാറുണ്ട്. തെരുവില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളേയും കുട്ടികളേയും ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നു. മദ്യപിച്ച് കിടക്കുന്നവരുടെ പണം, ഫോണ്‍ എന്നിവ മോഷ്ടിക്കാറുണ്ട്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ കേസുകളുണ്ട്. സംഭവദിവസം തെരുവിലെ സ്ത്രീകളെ ഇയാള്‍ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചിരുന്നു. അതിനു വഴങ്ങാതിരുന്നപ്പോള്‍ സ്ത്രീകള്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കുകയും പിന്നീട് കുട്ടിയെ വായപൊത്തി എടുത്തുകൊണ്ടുപോകുകയുമായിരുന്നു. കരയാതിരിക്കാന്‍ കുട്ടിയുടെ വായ തുണികൊണ്ട് കെട്ടിയാണ് പീഡിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അബോധത്തിലായ കുട്ടി മരിച്ചെന്നാണ് ഇയാള്‍ കരുതിയത്. കുട്ടിയെ കാണാതെ തിരഞ്ഞ സ്ത്രീകളുടെ കൂടെ ഇയാളും ഉണ്ടായിരുന്നു.
പോക്കറ്റടിക്കാന്‍ വേണ്ടിയാണ് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ എത്തിയതെന്ന് കരുതുന്നു. കുട്ടിയെ പീഡിപ്പിച്ചശേഷം താനൂരിലെ ബന്ധുവീട്ടിലേക്കും പിന്നീട് കോഴിക്കോട്ടേക്കും പോയി. അവിടെനിന്നാണ് ഡിവൈ.എസ്.പി കെ.എം. സെയ്താലിയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് തിരൂരില്‍ നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള മഹിളാസമാജം കെട്ടിടത്തിന്റെ മൂത്രപ്പുരയ്ക്കുപിന്നില്‍ പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്നുരാവിലെ പനി ബാധിച്ച് അവശനിലയില്‍കണ്ട കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ രണ്ട് ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയെ്തങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണ് കുട്ടി.
20 വയസ്സുള്ള നാടോടിയാണ് കുട്ടിയുടെ അമ്മ. നാലുമാസം ഗര്‍ഭിണിയാണ് ഇവര്‍. അഞ്ചുവയസ്സുള്ള മകന്‍ കൂടിയുണ്ട്.
മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചസംഭവം: 14 പേര്‍ കസ്റ്റഡിയില്‍
No comments:
Post a Comment