അപൂര്‍വ്വ രോഗം പിടിപെട്ട യുവതി ചികില്‍സാ സഹായം തേടുന്നു
തൃക്കരിപ്പൂര്‍: അപുര്‍വ്വ രോഗം ബാധിച്ച യുവതി ചികില്‍സാ സഹായം തേടുന്നു. ബീരിച്ചേരി ജുമാമസ്ജിദ് പരിസരത്ത് താമസിക്കുന്ന ഒരു കുട്ടിയുടെ മാതാവുമായ എം ടി പി നസ്രിയ(25)ക്കാണ് അപൂര്‍വ്വ രോഗമായ Thrombotic thrombocytopenic purpura (T.-T.-P)പിടിപ്പെട്ട് ചികില്‍സാ സഹായം തേടുന്നത്. ഒരുകോടി ജനങ്ങളില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രം കാണുന്ന അപൂര്‍വ്വ രോഗമാണിതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ചികില്‍സ തേടിയ ശേഷം മംഗലാപുരം ആശുപത്രിയിലാണ് ഇപ്പോള്‍ തുടര്‍ ചികില്‍സ നടത്തുന്നത് കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച്ലക്ഷത്തോളം രൂപ ചികില്‍സക്കായി ചിലവഴിച്ചു. ചികില്‍സ തുടര്‍ന്ന് കൊണ്ടുപോവണമെങ്കില്‍ വന്‍ തുക തന്നെ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ബി.പി.എല്‍ കുടുംബാംഗമായ നസ്രിയയുടെ ഭര്‍ത്താവ് കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇത് വരെ ചെയ്ത ചികില്‍സാ ചിലവിനത്തില്‍ തന്നെ നല്ലൊരു തുക കടത്തിലാണ്. തുടര്‍ ചികില്‍സയ്ക്ക് വഴിയില്ലാതെ യുവതി നിത്യദുരിതത്തിലാണ്. യുവതിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9400413037 നമ്പറില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment