മംഗലാപുരം: ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട ഉദ്യോഗാര്‍ഥിയെ പറ്റിച്ച് 3.5 ലക്ഷം കൈക്കലാക്കിയ ബാംഗ്ലൂര്‍ സ്വദേശി പിടിയിലായി. സോഫ്റ്റ് വെയര്‍ കമ്പനിയില്‍ തൊഴില്‍ തേടിയ ഷിര്‍വയിലെ രവീഷ് കിണിയെ പറ്റിച്ച് 3.45 ലക്ഷം രൂപ കൈക്കലാക്കിയ നാഗപ്രകാശ് (32) ആണ് ഷിമോഗയിലെ കുംസിയില്വെച്ച് പിടിയിലായത്.
തൊഴില്തേടുന്നതിനിടയില് ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട നാഗപ്രകാശിനെ അന്ധമായി വിശ്വസിച്ചതാണ് രവീഷ് കിണിക്ക് വിനയായത്. സ്വകാര്യ കമ്പനിയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത നാഗപ്രകാശ്, പിന്നീട് തിരികെ നല്‍കാമെന്ന വാഗ്ദാനത്തില്‍ കുറച്ച് തുക രവീഷിനോട് ചോദിച്ചു. രവീഷ് തന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നാഗപ്രകാശിന് നല്കി. ഒപ്പം അമ്മ രാജലക്ഷ്മി, കൂട്ടുകാരായ ചന്ദ്രന്, ലോകേഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ട് നമ്പറും നല്കി. 3.45 ലക്ഷം പിന്‍വലിച്ച് നാഗപ്രകാശ് മുങ്ങിയതോടെയാണ് രവീഷിന് ചതിപറ്റിയ കാര്യം ബോധ്യമായത്. രവീഷിന്റെ പരാതിയിലാണ് നാഗപ്രകാശ് അറസ്റ്റിലായത്. പ്രതി ഇതിനുമുമ്പ് മറ്റ് പലരെയും ഇതേവിധം പറ്റിച്ചതായി ബന്ദര്പോലീസ് പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
No comments:
Post a Comment