Latest News

പദ്ധതിയുടെ മൂന്നിരട്ടി തുക ചെലവഴിക്കും:മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്

Arattukadav Bridge_Malabar Flash
ഉദുമ : മാര്‍ച്ച് 31നകം പൊതുമരാമത്ത് വകുപ്പ് പദ്ധതി വിഹിതത്തില്‍ 300 ശതമാനം തുക ചെലവഴിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.ഉദുമ ഗ്രാമപഞ്ചായത്തില്‍ പാലക്കുന്ന്-ബട്ടത്തൂര്‍ റോഡില്‍ ആറാട്ട് കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ 260 ശതമാനം തുക ചെലവഴിച്ചു.ഇത് റെക്കോര്‍ഡ് നേട്ടമാണ്.  ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെയാണ്  മൂന്നിരട്ടി പദ്ധതി തുക ചെലവഴിക്കാനായത്. വേമ്പനാട്ട്കായലിന് കുറുകെ നിര്‍മ്മിക്കുന്ന ആലപ്പുഴ തൈക്കാട്ടുശേരി പാലം പ്രീ ഫാബ്രിക്കേറ്റ്ഡ് രീതിയില്‍ പൊതുമരാമത്ത് വകുപ്പ് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കരാറുകാരെ മുന്‍വിധിയോടെ കാണുന്നില്ല. ചില കരാറുകാര്‍ പ്രവൃത്തി കിട്ടുന്നതിനുവേണ്ടി ഏറ്റവും കുറഞ്ഞ തുക ടെണ്ടറില്‍ രേഖപ്പെടുത്തുകയും പണി പൂര്‍ത്തീകരിക്കാതെ ഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണ്. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെ.കുഞ്ഞിരാമന്‍(ഉദുമ)എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കസ്തൂരി ടീച്ചര്‍, പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിരാമന്‍ കുന്നൂച്ചി,കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു,ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കുഞ്ഞിരാമന്‍ എം.സി.ഖമറുദ്ദീന്‍,വി.മോഹനന്‍,ജോര്‍ജ്ജ് പൈനാംപളളി,എ.വി.രാമകൃഷ്ണന്‍, സി.എ.കരീം, എബ്രാഹം തോന്നങ്കര,ജോസഫ് വടകര, എ.കുഞ്ഞിരാമന്‍ നായര്‍ കെ.ജയകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. പൊതുമരാമത്ത്  റോഡുകളും പാലങ്ങളും വിഭാഗം  സൂപ്രണ്ടിംഗ്    എഞ്ചിനീയര്‍ എ.സിറാജുദ്ദീന്‍ സ്വാഗതവും അസി.എഞ്ചിനീയര്‍ പി.എം.സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.      

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Ibrahi Kunhu, Ministor,Road, Bekal, Pakkam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.