Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
നേഴ്സറി സ്കൂള്‍ ജീപ്പ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്ക്
കൊണ്ടോട്ടി: നേഴ്സറി കുട്ടികളുമായി പോകുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. ചെറുമുറ്റും മാകാല് റോഡില്‍നിന്ന് 20 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വലിയപറമ്പ് ചെറുമുറ്റം പിടിഎഎം യുപി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ജീപ്പ് റോഡരികില്‍ നിര്‍ത്തിയ ഓട്ടോയിലിടിച്ച് ഓട്ടോയടക്കം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മകല്‍, മായക്കര, ചെറുമുറ്റം ഭാഗത്തേക്കുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ റിന്‍ഷാ ഫാത്തിമ, ഷഹാന, റഹീസ് അഹമ്മദ്, ഫിദിയ, ഫര്‍ഹാന, നുസൂം, നിയാസ്, ഷാഹുല്‍ ലത്തീഫ്, അക്ഷയ്, നാജിയ ഫാത്തിമ ഷഹ്റ, ആയിഷ ജനീസ്, മുഹമ്മദ് സാബിത്ത്, ദിഫിക്ഷ, സൈഫുന്നീസ, അജിത്, ഷഫ്ന, ഷഹില്‍ ലത്തീഫ്, റജീന എന്നിവര്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് മരത്തിലിടിച്ച് നിന്നതിനാലാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്. ജീപ്പ് ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
എവിടെ പോയാലും അവിടെയെല്ലാം ഇന്റര്‍നെറ്റ്. അതെ ലോകമെമ്പാടും വൈഫൈ ഹോട്സ്പോട് ആക്കാനുള്ള പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റെത്തുന്നു. ഇതാണ് ട...
-
കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടതായി സംശയിക്കുന്നവരിൽ സ്ത്രീകളും...
-
കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ.എം. എ. റഹ് മാന്‍ വിദ്യ...
-
കോഴിക്കോട്: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന...
-
കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സംഭവത്തിൽ കു...

No comments:
Post a Comment