Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
നാവില്‍ തേനൂറും കാഴ്ചയുമായി നഗരത്തില്‍ ഇനി മാമ്പഴക്കാലം
കോഴിക്കോട്: നാവില്‍ തേനൂറും കാഴ്ചയുമായി നഗരത്തില്‍ ഇനി മാമ്പഴക്കാലം. മാമ്പഴച്ചാറിന്റെ മണവും രുചിയും സമ്മാനിച്ച് വേനലിന് കുളിരേകാന്‍ മാമ്പഴങ്ങളെത്തി. പാളയം മാര്‍ക്കറ്റിലും പഴക്കടകളിലും ഉന്തുവണ്ടികളിലുമെല്ലാം മാങ്ങകള്‍ സ്ഥാനം പിടിച്ചുതുടങ്ങി. നഗരത്തിന്റെ മുക്കിലും മൂലയിലുമെല്ലാം നിറമുള്ള കാഴ്ചയായി മാമ്പഴങ്ങളൊരുങ്ങി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മാങ്ങ വരവ് കൂടുതലാണെന്ന് വ്യാപാരികള്‍ പറയുന്നു. വിദേശ രാജ്യങ്ങളിലേക്കും മറ്റും കയറ്റി അയച്ചതില്‍ ശേഷിച്ച മാങ്ങകളാണ് ഇപ്പോള്‍ പ്രധാനമായും വിപണിയിലെത്തുന്നതെന്ന് പാളയത്തെ മൊത്ത വ്യാപാരി സി ബി ഫ്രൂട്സിലെ അല്ലുവെന്ന കെ അനില്‍കുമാര്‍ പറഞ്ഞു. ""കിലോക്ക് 30 മുതല്‍ 100 രൂപ വരെയാണ് വില. ഭൂരിഭാഗവും കയറ്റുമതി ചെയ്തതില്‍ ശേഷിച്ച തട്ടുമാങ്ങകളാണ്. ചെറുകിട വിപണിയില്‍ ഇവക്ക് പത്തു മുതല്‍ ഇരുപത് ശതമാനംവരെ വില അധികം നല്‍കേണ്ടി വരും""- അല്ലു പറഞ്ഞു. നീലനും ഗുദാറത്തിനും കിലോക്ക് 50 രൂപയാണ് വില. മൂവാണ്ടന്‍, സിന്ദൂരം, പിയൂര്‍ എന്നിവക്ക് 40 രൂപയും. ആപ്പൂസ്, വെങ്ങലപ്പള്ളി, കലാവദി എന്നിവക്ക് 60 ഉം ഇമായത്തിന് 80 ഉും റുമാനിയക്ക് 30 രൂപ മുതല്‍ 35 രൂപ വരെയുമാണ് പാളയം മാര്‍ക്കറ്റിലെ വില. പ്രധാനമായും ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് മാങ്ങയെത്തുന്നത്. അല്‍ഫോന്‍സ, പൈരി, ചീരി എന്നീ ഇനങ്ങളിലുള്ള രുചിയേറുന്ന മാമ്പഴങ്ങള്‍ വരും ദിനങ്ങളില്‍ എത്തുമെന്ന് ചില്ലറ വ്യാപാരിയായ പുതിയപാലം മുല്ലവീട്ടില്‍ എം വി റിയാസ് പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
ന്യൂഡല്‍ഹി: സൗദി സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം മലയാളികളെ കുടുതല്‍ ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തില്‍ ഇക...
-
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പി...
-
മലപ്പുറം: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില്‍ വി ഉമര്‍ മുസ്ലിയാര്(80) അന്തരിച്ചു. വാര്‍ധക...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...

No comments:
Post a Comment