Latest News

അ­ഡോ­ബ് ക്രി­യേ­റ്റീ­വ് ക്ലൗ­ഡ് ഇ­ന്ത്യ­യില്‍ പു­റ­ത്തി­റ­ക്കി

കൊ­ച്ചി: അ­ഡോ­ബ് സി­സ്­റ്റം­സ് ഇന്‍­കോര്‍­പ­റേ­റ്റ­ഡ്, ഇ­ന്ത്യ­യില്‍ അ­ഡോ­ബ് ക്രി­യേ­റ്റീ­വ് ക്ലൗ­ഡ് പു­റ­ത്തി­റ­ക്കി.
സര്‍­ഗ­ശേ­ഷി­യു­ള്ള പ്ര­ഫ­ഷ­ന­ലു­കള്‍­ക്ക് അ­ഡോ­ബി­ന്റെ ജ­ന­പ്രീ­തി­യാര്‍­ജി­ച്ച ടൂ­ളു­ക­ളും സേ­വ­ന­ങ്ങ­ളും അ­നു­ഭ­വി­ച്ച­റി­യാ­നു­ള്ള പു­തി­യ മാര്‍­ഗ­മാ­ണ് ഇ­തി­ലൂ­ടെ കൈ­വ­രു­ന്ന­ത്.
മെം­ബര്‍­ഷി­പ്പ് അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള സേ­വ­ന­മാ­യ ക്രി­യേ­റ്റീ­വ് ക്ലൗ­ഡ്, ക്രി­യേ­റ്റീ­വ് സ്യൂ­ട്ട് ഡെ­സ്­ക്ക്‌­ടോ­പ്പ് അ­പ്ലി­ക്കേ­ഷന്‍, ഫോ­ട്ടോ­ഷോ­പ്പ് ലൈ­റ്റ് റൂം അ­ഡോ­ബ് മ്യൂ­സ്, അ­ഡോ­ബ് എ­ഡ്­ജ് ടൂള്‍­സും സേ­വ­ന­ങ്ങ­ളും ഗെ­യിം ഡെ­വ­ല­പ്പര്‍ ടൂള്‍­സ്, ഫോ­ട്ടോ­ഷോ­പ്പ് ട­ച്ച് ആ­പ്ലി­ക്കേ­ഷ­ന്റെ ഏ­കീ­ക­ര­ണം എ­ന്നീ സേ­വ­ന­ങ്ങള്‍ ഉ­പ­ഭോ­ക്താ­വി­ന് അ­നി­യ­ന്ത്രി­ത­മാ­യി ഡൗ­ലോ­ഡ് ചെ­യ്യാ­നും ഇന്‍­സ്­റ്റാള്‍ ചെ­യ്യാ­നും സാ­ധി­ക്കും. ക്രി­യേ­റ്റീ­വ് ക്ലൗ­ഡ് അം­ഗ­ങ്ങള്‍­ക്ക് അ­ഡോ­ബി­ന്റെ പു­തി­യ ഉ­ത്­പ­ങ്ങള്‍, സേ­വ­ന­ങ്ങള്‍, ഫീ­ച്ച­റു­കള്‍, വര്‍­ക്ക്­ഫ്‌­ളോ എ­ന്നി­വ എ­ളു­പ്പ­ത്തില്‍ ല­ഭ്യ­മാ­വും. നൂ­ത­ന­മാ­യ ക­ണ്­ടു­പി­ടി­ത്ത­ങ്ങള്‍­ക്ക് മാ­സ­ങ്ങ­ളോ­ളം കാ­ത്തി­രി­ക്കേ­ണ്­ടി വ­രി­ല്ല.
സീല്‍ പു­റ­ത്തി­റ­ങ്ങു­മ്പോള്‍ ത­ന്നെ അം­ഗ­ങ്ങള്‍­ക്ക് സ്വ­യം അ­പ്‌­ഡേ­റ്റ­സ് ല­ഭ്യ­മാ­ക്കു­ന്ന­താ­ണ്. ക്രി­യേ­റ്റീ­വ് ക്ലൗ­ഡ് ടീ­മു­കള്‍­ക്ക് (സി.­സി.­ടി) പ്ര­തി­മാ­സം 2885 രൂ­പ­യാ­ണ് പ്ര­മോ­ഷ­നല്‍ വി­ല. അ­ടു­ത്ത­മാ­സം അ­വ­സാ­നം പ്ര­മോ­ഷന്‍ വി­ല അ­വ­സാ­നി­ക്കു­ന്ന­തോ­ടെ വി­ല പ്ര­തി­മാ­സം 4040 രൂ­പ­യാ­വും.
ഇ­തി­ന് പു­റ­മെ സി.­സി.­ടി അം­ഗ­ങ്ങള്‍­ക്ക് 100 ജി ബി ക്ലൗ­ഡ് സ്റ്റോ­റേ­ജും ല­ഭി­ക്കും. ഭാ­വി­യില്‍ ഓണ്‍­ലൈന്‍ സ്‌­റ്റോ­റു­ക­ളി­ലൂ­ടെ വ്യ­ക്തി­കള്‍­ക്കു­ള്ള ക്രി­യേ­റ്റീ­വ് ക്ലൗ­ഡ് ( സി.­സി.­ഐ) ല­ഭ്യ­മാ­ക്കാ­നു­ള്ള പ­ദ്ധ­തി­യും ക­മ്പ­നി പ്ര­ഖ്യാ­പി­ച്ചു.
പ്ര­തി­മാ­സ­- വാര്‍­ഷി­ക അം­ഗ­ത്വ­ത്തി­ലൂ­ടെ സി.­സി.­ഐ അം­ഗ­ങ്ങള്‍­ക്ക് ല­ഭ്യ­മാ­വും.
ക്രി­യേ­റ്റീ­വ് ക്ലൗ­ഡി­ന്റെ എ­ല്ലാ ഫീ­ച്ച­റു­കള്‍­ക്കു­മൊ­പ്പം 20 ജി.­ബി­യു­ടെ ക്ലൗ­ഡ് സ്റ്റോ­റേ­ജും ല­ഭി­ക്കും. ക­ഴി­ഞ്ഞ വര്‍­ഷം ഏ­പ്രി­ലില്‍ അ­മേ­രി­ക്ക­യില്‍ പു­റ­ത്തി­റ­ക്കി­യ­തി­ന് ശേ­ഷം ക്രി­യേ­റ്റീ­വ് ക്ലൗ­ഡി­ന് മി­ക­ച്ച പ്ര­തി­ക­ര­ണ­മാ­ണ് ല­ഭി­ക്കു­ന്ന­തെ­ന്ന്് അ­ഡോ­ബ് സൗ­ത്ത് ഏ­ഷ്യ എം.­ഡി ഉ­മം­ഗ് ബേ­ദി പ­റ­ഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.