Latest News

പഞ്ചാബീ നൃത്തത്തിനൊപ്പം ചുവടുവെച്ച് മലപ്പുറം

PanjabiDance_malappuram
മലപ്പുറം: ഒപ്പനയും കോല്‍ക്കളിയും കഥകളിയുമെല്ലാം കണ്ടുരസിച്ചവര്‍ ബാങ്ക്ടക്കും, ബിഹുവിനും ടിറ്റാ ടോക്കുമെല്ലാം താളംപിടിച്ചു.
പഞ്ചാബികളുടെ നാടന്‍ നൃത്തരൂപമായ ഗിദാ സ്‌­റ്റേജിലെത്തിയതും താളംപിടിച്ച കയ്കള്‍ പതുക്കെ പൊങ്ങി. പിന്നെ കസേരയില്‍ നിന്നെണീറ്റു. പഞ്ചാബീ നൃത്തത്തിന് കൂടെ ചുവടുവെച്ചു. സാംസ്­കാരിക വിനിമയ പരിപാടിയുടെ ഭാഗമായി നെഹ്‌­റുയുവ കേന്ദ്ര മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച കലാപരിപാടിയിലാണ് സുന്ദര രംഗങ്ങള്‍ അറങ്ങേറിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ലേറെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളാണ് സ്‌റ്റേജിലെത്തിയത്. പഞ്ചാബ്, അസ്സം, ഒറീസ, പശ്ചിമബംഗാള്‍, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഗോവ, മഹാരാഷ്ട്ര, തമിഴ്‌­നാട്, കര്‍ണാടക, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങില്‍ നിന്നുള്ളവരാണ് പരിപാടികള്‍ അവതരിപ്പിച്ചത്.
ഇവരുടെ പരമ്പരാഗത നൃത്തങ്ങളായ കുര്‍ഫെരാ, ടിറ്റാടോ, കള്‍ബേലിയ, കെണ്‍ഗണി മോന്‍കോ, ലവാനി, ലൈമ ജഗോയ് തുടങ്ങിയ പേരുകളിലറയപ്പെടുന്ന നൃത്ത രൂപങ്ങളാണ് അരങ്ങേറിയത്.
പരിപാടി പി.ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നെഹ്‌­റു യുവ കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ് സതീഷ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പി.എ മജീദ്, ജി.കെ രാംമോഹന്‍, പി.എ ഹമീദ് പ്രസംഗിച്ചു. ഷാഫി കാടേങ്ങല്‍ സ്വാഗതവും നൗഷാദ് നന്ദിയും പ­റഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.