കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം കുറുംബാ ഭഗവതി പൂരമഹേത്സവം മാര്‍ച്ച് 17 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്ര പ്രധാന സ്ഥാനികന്‍ അമ്പാടി സ്ഥാനികരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. 17 ന് രാവിലെ 10 മുതല്‍ 11 വരെയുള്ള മുഹൂര്‍ത്തത്തില്‍ തൃക്കൊടിയേറ്റ്. വൈകീട്ട് നാലിന് കലവറനിറക്കല്‍ ചടങ്ങ്. തുടര്‍ന്ന് ദീപാരാധന, സന്ധ്യാമേളം, ഉത്സവം എന്നിവ നടക്കും.
18ന് രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനം ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് എം.സുരേഷ് ഉദ്ഘാടനം ചെയ്യും.യു.കെ കുമാരന്‍ മുഖ്യ പ്രഭാഷണം നടത്തും. 9 ന് സ്‌കോളര്‍ഷിപ്പ് വിതരണം അമ്പാടി കാരണവര്‍ നിര്‍വ്വഹിക്കും. 10 ന് നൃത്തസന്ധ്യ.
19 ന് രാത്രി എട്ടിന് ഉത്സവം. 20 ന് രാത്രി എട്ടിന് ഉത്സവം. 10 ന് കൈരളി സ്റ്റാര്‍ വാര്‍ ഫെയിം ദിന്‍കര്‍ദാസ് നയിക്കുന്ന ഗാനമേള, 21 ന് രാവിലെ 10ന് മഹിളാ സമ്മേളനം, വൈകുന്നേരം മൂന്നിന് കണ്ണന്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ ആദ്ധ്യത്മിക പ്രഭാഷണം. രാത്രി എട്ടിന് ഉത്സവം. 22 ന് രാത്രി എട്ടിന് ഉത്സവം, 10 ന് നാടകം.
23 ന് വൈകുന്നേരം അഞ്ചിന് തിരുമുല്‍ക്കാഴ്ച, രാത്രി എട്ടിന് ഉത്സവം, 10 ന് കണ്ണന്‍ സിംഫണി ഓസ്‌കസ്ട്രയുടെ ഗാനമേള, 24ന് രാത്രി എട്ടിന് ഉത്സവം, രാത്രി പത്തിന് കോഴിക്കേട് യൂണിവേഴ്‌സലിന്റെ ഗാനമേള, 26 ന് രാവിലെ ആറിന് പൂരക്കളിച്ചടങ്ങ്, വൈകുന്നേരം അഞ്ചിന് ആറാട്ട്, രാത്രി എട്ടിന് വെടിക്കെട്ട്.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എ.കെ സുരേശന്‍, പ്രശാന്ത്, ബൈജു ബ ത്തേരിക്കല്‍, എ.കെ ചന്ദ്രന്‍ എ.കെ ഷാജി എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment