
കാസര്‍കോട്: സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസ് അക്രമിച്ചകേസില്‍ യുവാവ് പിടിയില്‍. അണങ്കൂരിലെ അബൂബക്കറിന്റെ മകന്‍ എം നൗഷാദി (21)നെയാണ് വിദ്യാനഗര്‍ എസ്‌ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അണങ്കൂരിലെ ഇബ്രാഹിം പിടിയിലാകാനുണ്ട്.
മണല്‍വാഹനങ്ങള്‍ക്ക് അകമ്പടി പോകുന്നവരാണ് നൗഷാദും ഇബ്രാഹിമും. മണല്‍ കടത്തുമ്പോള്‍ പൊലീസിന്റെ ശ്രദ്ധ തിരിക്കാനുള്ള ഗൂഢപദ്ധതിയാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രനെ വാടകക്ക് വിളിച്ച് കൊുപോയി പാറക്കട്ടയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് സഹായം ചെയ്തതിന് കേസില്‍ പ്രതിയാണ് നൗഷാദ്. ഇയാളുടെ പേരില്‍ കാസര്‍കോട് സ്‌റ്റേഷനില്‍ മൂന്നുകേസും വിദ്യാനഗറില്‍ ഒരുകേസുമുണ്ട്.
ഫെബ്രുവരി അഞ്ചിന് പുലര്‍ച്ചെയാണ് വിദ്യാനഗറിലെ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ അക്രമമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഓഫീസിന് കല്ലെറിയുകയായിരുന്നു. കല്ലേറില്‍ മുകള്‍ നിലയിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

No comments:
Post a Comment