Latest News

ലോക നിലവാരമുളള വിദ്യാലയങ്ങള്‍ നാടിന്റെ സമ്പത്ത്: മന്ത്രി കെ.എം.മാണി


നീലേശ്വരം: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ആധുനിക രീതിയില്‍ സജ്ജമാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലോക നിലവാരമുളള മികച്ച വിദ്യാലയങ്ങള്‍ നാടിന്റെ വലിയ സമ്പത്താണെന്നും മന്ത്രി കെ.എം. മാണി. മലബാര്‍ പാക്കേജിലുള്‍പ്പെടുത്തി 1.60 കോടി രൂപ ചെലവില്‍ ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗതാഗത സൗകര്യങ്ങളായാലും വിദ്യാഭ്യാസപരമായ കാര്യങ്ങളായാലും മലബാര്‍ അതിവേഗം വന്‍ വികസന കുതിപ്പിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. രാഷ്ട്രീയത്തിനതീതമായാണു മലബാറിന്റെ വികസനത്തെ കാണുന്നത്. രാഷ്ട്രീയം പറയുന്നില്ലെന്നും മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ ചോദിച്ചാല്‍ തങ്ങളുടെ അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍ജിനിയര്‍ സി.എസ്. ഉഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മണന്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി. വി.വി രത്‌നാവതി, എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി. കെ.സുജാത, ടി.കെ ചന്ദ്രമ്മ, എ.വിധുബാല, എം.സുരേന്ദ്രന്‍, ടി.കെ. രവി, സി.പി. ബാബു, ടി.വി. ഗോപകുമാര്‍, എസ്.കെ. ചന്ദ്രന്‍, ടി.എം. ഇബ്രാഹിം, പി.വി. മൈക്കിള്‍, പ്രിന്‍സിപ്പല്‍ ടി.വി. പ്രകാശന്‍, മുഖ്യാധ്യാപകന്‍ എം.എ. ഡൊമിനിക്, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് വി.കെ. രാജന്‍ സ്വാഗതവും കെ.കുമാരന്‍ നന്ദിയും പറഞ്ഞു.

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.