വിദേശത്തേക്കു രക്ഷപ്പെട്ടിരുന്ന സത്താര്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനു കുവൈറ്റ് എയര്‍വേസ് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണു പിടിയിലായത്. കോഴിക്കോട് ചേവായൂര്‍ പോലീസ് ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണെ്ടന്ന് എമിഗ്രേഷന്‍ പരിശോധനയ്ക്കിടെ വ്യക്തമായതിനെ തുടര്‍ന്നു വലിയതുറ പോലീസിനു കൈമാറുകയായിരുന്നു. പിന്നീടു ചേവായൂര്‍ പോലീസ് തിരുവനന്തപുരത്തെത്തി അറസ്റ്റ്‌രേഖപ്പെടുത്തി.
വെളളിയാഴ്ച കോഴിക്കോട്ടെത്തിക്കുന്ന സത്താറിനെ ചോദ്യം ചെയ്താല്‍ മറ്റാര്‍ക്കൊക്കെ പെണ്‍കുട്ടിയെ കൈമാറിയെന്നതിനെക്കുറിച്ചു വിശദാംശങ്ങള്‍ ലഭിക്കുമെന്നു കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. കേസില്‍ മറ്റൊരാള്‍ കീഴടങ്ങിയെന്നും ഒരാള്‍ കസ്റ്റഡിയിലുണെ്ടന്നും സൂചനയുണെ്ടങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ആറുപേരില്‍ മൂന്നുപേര്‍ വിദേശത്തേക്കു കടന്നതായാണു പോലീസ് നിഗമനം.
കേസില്‍ തുടക്കം മുതല്‍ അന്വേഷിച്ച ഇടപാടുകാരനാണു പിടിയിലായ സത്താറെന്നു ചേവായൂര്‍ സിഐ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ അമ്മമാര്‍ വഴിയാണു സത്താര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാനെത്തിയിരുന്നത്. സത്താറും സുഹൃത്തുക്കളും ഹൈദരാബാദിലെ ഫിലിം സിറ്റിയിലടക്കം കൊണ്ടുപോയിരുന്നെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
പോലീസ് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പു പെണ്‍കുട്ടികള്‍ വ്യവസായിക്കൊപ്പമാണുണ്ടായിരുന്നത്. ഏറ്റവുമൊടുവില്‍ പീഡിപ്പിച്ചതു വളാഞ്ചേരിയിലെ വ്യവസായിയാണെന്നു പെണ്‍കുട്ടിയ മൊഴി നല്‍കിയിരുന്നു. ഏജന്റുമാരും ഇടനിലക്കാരും ഇല്ലാതെയാണു വ്യവസായി ഇടപാടു നടത്തിയിരുന്നത്. സ്വന്തം കാറില്‍ പെണ്‍കുട്ടികളെ കൊണ്ടു പോവുകയും തിരിച്ചെത്തിക്കുകയുമാണിയാള്‍ ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment