ചോദ്യത്തിലെ ആശയക്കുഴപ്പം വിദ്യാര്‍ഥികളെ ബാധിച്ചോ എന്നറിയാനാണ് ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ 15 വരെ 54 കേന്ദ്രങ്ങളിലായാണു മൂല്യനിര്‍ണയം. ഏപ്രില്‍ 7, 14 തിയ്യതികളില്‍ ക്യാംപിന് അവധിയായിരിക്കും. 12,500 അധ്യാപകരെ മൂല്യനിര്‍ണയത്തിനായി നിയോഗിക്കും.
മൂല്യനിര്‍ണയത്തിനു മുമ്പായി എല്ലാ വിഷയങ്ങളുടെയും ഉത്തരസൂചികകള്‍ തീര്‍ച്ചപ്പെടുത്തുന്നതിനായി സ്‌കീം ഫൈനലൈസേഷന്‍ ക്യാംപുകള്‍ 25, 26 തിയ്യതികളില്‍ നടക്കും. മാര്‍ക്കുകളുടെ ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ രണ്ടു മുതല്‍ പരീക്ഷാഭവനില്‍ ആരംഭിക്കും. ഏപ്രില്‍ അവസാനവാരത്തില്‍ ഫലപ്രഖ്യാപനം നടത്താനാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
4.79 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്.
Photo C. Suresh Kumar
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment