കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ നമ്പ്യത്താംകുണ്ടില് അഞ്ചു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി തിരുവങ്ങോത്ത് സലാമിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെ കുറ്റിയാടി സി.ഐ. വി.വി. ബെന്നി അറസ്റ്റ് ചെയ്തു.
കോടിയൂറ സ്വദേശികളായ തൈക്കണ്ടി കുഞ്ഞബ്ദുല്ല, മാലോകുനി സുബൈര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 24-നാണ് കമ്പ്യൂട്ടര്‍ ഗെയിം കാണിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
സംഭവം നടന്ന രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇ.കെ. വിജയന് എം.എല്‍.എ., ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിട്ട് കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. പീഡനവുമായി ബന്ധപ്പെട്ട് കുറ്റിയാടി പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സലാം ഉള്‍പ്പെടെ നാലു പേരാണുള്ളത്. മുഖ്യപ്രതി സലാമിനെയും സഹായിയായ മൊയ്തുവിനെയും ഇനിയും കിട്ടാനുണ്ട്. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
ബെയ്റൂട്ട്: കിഴക്കൻ സിറിയയിൽ യൂഫ്രട്ടീസ് നദിക്കു സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എ...
-
ഉദുമ: ചെരുപ്പ് വാങ്ങാനെന്ന വ്യാജേന ഇന്നോവ കാറിലെത്തിയ രണ്ടംഗ സംഘം കടയുടമയെ കബളിപ്പ് പണമടങ്ങിയ ബാഗുമായി കടന്നു. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ...
No comments:
Post a Comment